Latest News

അധികകാലം ഞെളിഞ്ഞിരിക്കേണ്ട, പണി തരും; പോലിസിനെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്

ആരുടേയും അച്ഛന്റേയും വകയല്ല നെടുമങ്ങാട് പോലിസ്

അധികകാലം ഞെളിഞ്ഞിരിക്കേണ്ട, പണി തരും; പോലിസിനെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്
X

തിരുവനന്തപുരം: പോലിസിനെതിരെ ഭീഷണിയുമായി സിപിഎം ഏരിയാ സെക്രട്ടറി. നെടുമങ്ങാട് ഏരിയാ സെക്രട്ടറി ജയദേവനാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി മുഴക്കിയത്. പോലിസുകാര്‍ അധികകാലം ഞെളിഞ്ഞിരിക്കേണ്ടെന്ന് കരുതേണ്ടെന്നാണ് മുന്നറിയിപ്പ്. കേരള പോലിസ് നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ പണി കൊടുക്കും.

ആരുടേയും അച്ഛന്റേയും വകയല്ല നെടുമങ്ങാട് പോലിസെന്നും ജയദേവന്‍ പറയുന്നു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആരോപണത്തിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാണ്. ഇതിനിടെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഫല്‍ക്‌സ് ബോര്‍ഡ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ എഐവൈഎഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കോണ്‍ഗ്രസിന്റെ പതാക കത്തിക്കാന്‍ ശ്രമിച്ചു. അത് സംഘര്‍ഷത്തിലേക്ക് കലാശിക്കുമെന്ന് കണ്ടതോടെ പോലിസ് പ്രതികളില്‍ നിന്നും ഒരു കൊടി പിടിച്ചുവാങ്ങി. ഇതാണ് പ്രകോപനത്തിന് ആധാരമായ സംഭവം.

ജയദേവന്‍ പറഞ്ഞത്

കോണ്‍ഗ്രസിന്റെ പീറകൊടിയൊന്നും ഇന്ത്യാ രാജ്യത്ത് ആര്‍ക്കും ആവശ്യമില്ല. നമ്മുടെ ഇവിടുത്തെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആറാണ്ടുമുണ്ടന്‍ സന്തോഷ് ഉണ്ടല്ലോ..തെമ്മാടി. അവന്‍ കുറേ നാളായി സ്‌റ്റേഷനില്‍ ഇരുന്ന് പിരിവ് നടത്തുകയാണ്. അവന്റെ പിരിവിന്റെ കാര്യം പറഞ്ഞാല്‍ നമ്മളെല്ലാം നാണം കെട്ട്‌പോകും. നെടുമങ്ങാട് ഹോട്ടല്‍ നമ്മള്‍ ആദ്യം കാണുന്നത് ഒന്നും അല്ലല്ലോ. ഹോട്ടലുകാര്‍ പറയുന്നത് കച്ചവടത്തിന്റെ പങ്കുമുഴുവന്‍ സന്തോഷ് വാങ്ങി കൊണ്ടുപോയെന്നാണ്. അങ്ങനെ എന്ത് തെമ്മാടിത്തരവും കാണിക്കും. ആരുടെ കൈയ്യില്‍ നിന്നും പൈസ വാങ്ങിക്കും. പോലിസ് സ്‌റ്റേഷനില്‍ കയറിയാല്‍ ജീപ്പില്‍ വന്നിറങ്ങി പൊക്കകുറവ് ഉള്ളതുകൊണ്ട് നാട്ടുകാര്‍ കാണാതിരിക്കാന്‍ വേണ്ടി ചാടിയങ്ങ് സ്‌റ്റേഷനില്‍ കയറിയിരിക്കും. കസേരയില്‍ കയറി ഇരുന്നാല്‍ പരാതിയുമായി ചെല്ലുന്നവരുടെ മുഖത്ത് നോക്കി സംസാരിക്കാന്‍ ഇയാള്‍ തയ്യാറല്ല.

പിരിവ് നടത്തുന്നത് ആരെങ്കിലും ചോദ്യം ചെയ്താല്‍ പറയും ഞങ്ങളുടെ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയുടെ കൊച്ചനുജന്‍ ആണെന്ന്. ജില്ലാ സെക്രട്ടറിയുടെ ചേട്ടനോട് 'പൊക്കമില്ലാത്തൊരുത്തന്‍ നിങ്ങളുടെ അനുജന്‍ ആണോ' എന്ന് ചോദിച്ചപ്പോള്‍ കൈമലര്‍ത്തി.'ഞാന്‍ താമസിക്കുന്നത് ആനാവൂരിലാണ്. എന്റെ അച്ഛനിലുള്ള മക്കളെയെല്ലാം ഞാനറിയും. അതില്‍ മൂത്തത് ഞാനാണ്. ഇനി അച്ഛന്‍ പോത്ത് കച്ചവടത്തിനെങ്ങാന്‍ പോയോ എന്ന് അവനോട് തന്നെ ചോദിക്കൂ' എന്നായിരുന്നു മറുപടി. തന്തയ്ക്ക് ജനിക്കാത്തവന്‍, സ്ത്രീകളോട് മര്യാദയ്ക്ക് പെരുമാറാത്തവന്‍, അവനൊരു കിങ്കരനുണ്ട്. വിക്രമാദിത്യന്‍. കേരള പോലിസ് നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ പണി കൊടുക്കും. ആരുടേയും അച്ഛന്റേയും വകയല്ല നെടുമങ്ങാട് പോലിസ്.' എന്നായിരുന്നു ജയദേവന്റെ അധിക്ഷേപം.

Next Story

RELATED STORIES

Share it