Latest News

സിപിഎമ്മിലെ ജാതി അധിക്ഷേപ ആരോപണം; പരാതിക്കാരിയെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ചുമതലയില്‍ നിന്ന് നീക്കി

സിപിഎമ്മിലെ ജാതി അധിക്ഷേപ ആരോപണം; പരാതിക്കാരിയെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ചുമതലയില്‍ നിന്ന് നീക്കി
X

തിരുവല്ല: ജാതി അധിക്ഷേപ പരാതി ഉന്നയിച്ച സിപിഎം തിരുവല്ല ഏരിയ കമ്മിറ്റി ഓഫിസ് ജീവനക്കാരി രമ്യയെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ചുമതലയില്‍ നിന്ന് നീക്കി. പാര്‍ട്ടി ഏരിയ സെക്രട്ടറി ബിനില്‍കുമാറാണ് ഇക്കാര്യം രമ്യയെ അറിയിച്ചത്. ബാലസംഘം ക്യാമ്പിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് രമ്യയെ ജോലിയില്‍ നിന്ന് ഒഴിവാക്കിയതായി അറിയിച്ചത്. മഹിളാ അസോസിയേഷന്‍ നേതാവ് ഹൈമ എസ് പിള്ളക്കെതിരെയാണ് രമ്യ പാര്‍ട്ടിക്ക് ജാതി അധിക്ഷേപ പരാതി നല്‍കിയത്. പിന്നീട് ജില്ലാ നേതൃത്വം ഇടപെട്ട് പരാതി ഒത്തുതീര്‍പ്പ് ആക്കിയിരുന്നു.


Next Story

RELATED STORIES

Share it