Latest News

റോഡ് അടച്ചു കെട്ടി സിപിഎം സമ്മേളനം നടത്തി ; എം വി ഗോവിന്ദനും കടകംപള്ളി സുരേന്ദ്രനും ഹാജരാകണം: ഹൈക്കോടതി

റോഡ് അടച്ചു കെട്ടി സിപിഎം സമ്മേളനം നടത്തി ; എം വി ഗോവിന്ദനും കടകംപള്ളി സുരേന്ദ്രനും ഹാജരാകണം: ഹൈക്കോടതി
X

കൊച്ചി: റോഡ് അടച്ചു കെട്ടി സിപിഎം സമ്മേളനം നടത്തിയ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ളവരോട് നേരിട്ടു ഹാജരാകാന്‍ ഹൈക്കോടതി. ഫെബ്രുവരി 10ന് ഹൈക്കോടതിയില്‍ നേരിട്ടു ഹാജരാകാനാണ് നിര്‍ദേശം.

ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ചിന്റെതാണ് ഉത്തരവ്.സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, എംഎല്‍എമാരായ വി ജോയ്, കടകംപളളി സുരേന്ദ്രന്‍, മുന്‍ മന്ത്രി എം വിജയകുമാര്‍, മുന്‍ എംപി എ സമ്പത്ത്, വി കെ പ്രശാന്ത്, എന്നിവര്‍ക്കെതിരേയാണ് റോഡ് അടച്ചുകെട്ടി സമ്മേളനം നടത്തിയതില്‍ കേസെടുത്തിരുന്നത്.

Next Story

RELATED STORIES

Share it