Latest News

റോഡില്‍ പന്തല്‍ കെട്ടി സിപിഎം സമരം

റോഡില്‍ പന്തല്‍ കെട്ടി സിപിഎം സമരം
X

കണ്ണൂര്‍: കണ്ണൂരില്‍ റോഡ് തടസപെടുത്തി സിപിഎം സമരം. കേന്ദ്ര അവഗണനക്കെതിരേ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സമരത്തിന്റെ ഭാഗമായി സിപിഎം സംഘടിപ്പിച്ച ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധത്തിലാണ് റോഡില്‍ പന്തല്‍ കെട്ടി ഗതാഗതം തടസപ്പെടുത്തിയത്.

പാതയോരങ്ങളില്‍ പൊതുയോഗങ്ങളും സമരങ്ങളും നിരോധിച്ച ഹൈക്കോടതി വിധി ലംഘിച്ചാണ് സമരം. എന്നാല്‍ യാത്രാ മാര്‍ഗങ്ങള്‍ വേറെയുണ്ടെന്നും ഹെഡ് പോസ്റ്റ് ഓഫീസ് വേറെ ഇല്ലെന്നും ഇതിന്റെ പേരില്‍ ഒരിക്കല്‍ കൂടി ജയിലില്‍ പോകാന്‍ ഒരുക്കമാണെന്നും സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു

സമരത്തിന്റെ ഭാഗമായി രാവിലെ തന്നെ റോഡില്‍ പന്തല്‍ കെട്ടി കസേരകള്‍ നിരത്തിയിരുന്നു. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും ഒഴിവാക്കിയായിരുന്നു പ്രതിഷേധം.

Next Story

RELATED STORIES

Share it