- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് വര്‍ഗീയത പ്രചരിപ്പിക്കുന്ന സിപിഎം നിലപാട് അപകടകരം: എസ്ഡിപിഐ
അധികാരവും വോട്ട് ബാങ്കും മാത്രം ലക്ഷ്യം വെച്ച് പച്ചയായ വര്‍ഗീയത പ്രചരിപ്പിക്കുന്ന സിപിഎം നിലപാട് അത്യന്തം അപകടകരമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍

കണ്ണൂര്‍: അധികാരവും വോട്ട് ബാങ്കും മാത്രം ലക്ഷ്യം വെച്ച് പച്ചയായ വര്‍ഗീയത പ്രചരിപ്പിക്കുന്ന സിപിഎം നിലപാട് അത്യന്തം അപകടകരമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ് ആഖ്യാനങ്ങളെ അതേപടി കോപ്പിയടിക്കുക മാത്രമല്ല അവര്‍ക്ക് വളക്കൂറുള്ള മണ്ണൊരുക്കുക കൂടിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഇത് പുതിയ പ്രതിഭാസമല്ല. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും എ വിജയരാഘവനും പി മോഹനനും എം വി ഗോവിന്ദനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ കൃത്യമായ ഇടവേളകളിലൂടെ വിവാദ പ്രസ്താവനകള്‍ നടത്തി സംഘപരിവാരത്തിന് വിദ്വേഷ പ്രചാരങ്ങള്‍ക്കുള്ള ഇന്ധനം നല്കി വരുന്നുണ്ട്. വി എസ് അച്യുതാനന്ദന്റെ ലവ് ജിഹാദ് പരാമര്‍ശം മുതല്‍ സ്കൂളുകളിലെ പച്ച ബോര്‍ഡിനെതിരായ പിണറായി വിജയന്റെ നിലപാടുകള്‍ വരെ അതിന് ഉദാഹരണങ്ങളാണ്.
രാജ്യത്തെ അത്യന്തം അപകടത്തിലാക്കിയിരിക്കുന്ന സംഘപരിവാര ഭീകരതയെ ഇല്ലാത്ത ന്യൂനപക്ഷ ഭീകരതയുമായി സമീകരിക്കാന്‍ ശ്രമിക്കുന്ന സിപിഎം നിലപാട് ആര്‍എസ്എസിന്റെ വളര്‍ച്ചയ്ക്കു മണ്ണൊരുക്കും. ഒരു വശത്ത് മുസ് ലിം സാമൂഹിക സംഘടനകളെയും മുസ് ലിം പ്രതിനിധ്യം താരതമ്യേന കൂടുതലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും തീവ്രവാദ ചാപ്പകുത്തി, ഭൂരിപക്ഷ അധീശബോധത്തെ തൃപ്തിപ്പെടുത്തുക, മറുവശത്ത് മുസ് ലിം സംഘടനകള്‍ക്കിടയില്‍ ഭിന്നിപ്പും വിഭജനവും സൃഷ്ടിച്ച് മുതലെടുപ്പ് നടത്തുക എന്ന ദ്വിമുഖ തന്ത്രമാണ് സിപിഎം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. തങ്ങളുള്ളപ്പോള്‍ കേരളത്തില്‍ ബിജെപി വളരില്ല എന്ന സിപിഎമ്മിന്റെ അവകാശവാദത്തെ അടിവരയിടുന്ന വിധം, ബിജെപിക്ക് കളത്തിലിറങ്ങാന്‍ വിടവുനല്‍കാത്ത വിധത്തിലുള്ള വര്‍ഗീയ പ്രചാരണമാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ ഹസന്-കുഞ്ഞാലിക്കുട്ടി- അമീര്‍ സഖ്യം അധികാരത്തില്‍ വരാന്‍ പോകുന്നുവെന്ന പ്രചാരണം നടത്തിയാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ സിപിഎം നേരിട്ടത്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകര പിടിക്കാന്‍ കാഫിര്‍ സ്ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. ഗെയില്‍ വിരുദ്ധ സമരത്തെയും ദേശീയപാത വികസനത്തിനായി കുടിയിറക്കുന്നതുമായി ബന്ധപ്പെട്ട സമരത്തെയും തീവ്രവാദ ചാപ്പ കുത്തിയ പാര്‍ട്ടിയാണ് സിപിഎം
പ്രഫഷണല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദ ആശയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്ന് കഴിഞ്ഞ തവണ ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങളിലെ ഉദ്ഘാടന പ്രസംഗത്തിന് 'ന്യൂനപക്ഷ വര്‍ഗീയത' എന്ന തലക്കെട്ടില്‍ കുറിപ്പ് നല്കിയ പാര്‍ട്ടിയാണ് സിപിഎം. മോഷണത്തിനിടെ നാട്ടുകാര്‍ പിടികൂടുമെന്നായപ്പോള്‍ രക്ഷപ്പെടുന്നതിന് മറ്റുള്ളവരെ ചൂണ്ടിക്കാണിച്ച് കള്ളന്, കള്ളന് എന്നു വിളിച്ചു കൂവുന്ന കാട്ടുകള്ളനെപോലെയാണ് സിപിഎം ഇപ്പോള്‍ വര്‍ഗീയതയെക്കുറിച്ച് സംസാരിക്കുന്നത്. പൊളിറ്റിക്കല്‍ ഇസ് ലാം എന്ന പച്ച നുണയെ കേരളത്തില്‍ അവതരിപ്പിച്ച് മുസ് ലിം ന്യൂനപക്ഷങ്ങള്‍ക്ക് അല്പമെങ്കിലും അവശേഷിക്കുന്ന രാഷ്ട്രീയ സ്വാധീനം കൂടി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. സമാനമായ കല്ലുവെച്ച നുണകള്‍ അവതരിപ്പിക്കുന്നതില്‍ ബിജെപിയും സിപിഎമ്മും ഒരമ്മ പെറ്റ മക്കളെ പോലെയാണ്. ചില സംഘടനകളെയും രാഷ്ട്രീയ പാര്‍ട്ടികളെയും മുന്നില്‍ നിര്‍ത്തി ഒരു സമൂഹത്തെ തന്നെ അപരവല്‍ക്കരിക്കുകയും ശത്രുപക്ഷത്തു നിര്‍ത്തുകയുമാണ് സിപിഎം. മുഖ്യമന്ത്രിയുടെ മലപ്പുറം, ഖലീഫ പരാമര്‍ശങ്ങള്‍ സൃഷ്ടിക്കുന്ന ധ്രുവീകരണം ചെറുതല്ല. മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ മതമൈത്രി തകര്‍ക്കുന്ന തരത്തില്‍ വിഷയം സങ്കീര്ണമാവുമ്പോഴും അനങ്ങാപ്പാറ നയം സ്വീകരിക്കുകയും വിഷയവുമായി ബന്ധമില്ലാത്ത പ്രസ്ഥാനങ്ങളെ വലിച്ചിഴയ്ക്കാന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ ശ്രമങ്ങളും അവരുടെ ദുഷ്ടലാക്ക് ബോധ്യപ്പെടുത്തുന്നതാണ്.
ഇത്തരത്തില്‍ കേരളത്തിലെ പൊതുസമൂഹത്തില്‍ വിഷം കലക്കി അധികാരം നിലനിര്‍ത്താന്‍ സിപിഎം തുടരുന്ന കപടനാടകം വിവരണാതീതമാണ്. സമൂഹത്തിന്റെ സമാധാനവും നന്മയും ലക്ഷ്യം വെച്ച് സിപിഎം ഇത്തരം അപകടകരമായ നിലപാടുകളും നടപടികളും അവസാനിപ്പിക്കണമെന്ന് കെ കെ അബ്ദുല്‍ ജബ്ബാര്‍ ആവശ്യപ്പെട്ടു.
RELATED STORIES
സുഹാസ് ഷെട്ടി ഗുണ്ടയല്ല, കരുത്തനായ ഹിന്ദുവെന്ന് സുള്ള്യ എംഎൽഎ ;...
4 May 2025 6:13 PM GMTഎസ്ഡിപിഐ പ്രതിനിധി സംഘം രാകേഷ് ഠിക്കായത്തിനെ സന്ദർശിച്ചു,
4 May 2025 5:49 PM GMTശ്രീരാമന് പുരാണ കഥാപാത്രമാണെന്ന് രാഹുല്‍ ഗാന്ധി; വിമര്‍ശനവുമായി...
4 May 2025 5:30 PM GMTഅട്ടപ്പാടിയില്‍ ജാര്‍ഖണ്ഡുകാരനായ തൊഴിലാളിയെ കഴുത്തറുത്തു കൊന്നു
4 May 2025 5:10 PM GMTഹിന്ദ് റജബിന്റെ കൊലയാളിയെ തിരിച്ചറിഞ്ഞു: ഇസ്രായേലി സൈനിക...
4 May 2025 4:28 PM GMTഈദ്ഗാഹ് മൈതാനത്തിൻ്റെ മതിൽ പൊളിച്ചു
4 May 2025 4:09 PM GMT