Latest News

പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം ഫലിച്ചു; ഒടുവില്‍ നമോ ടി വി ഉടമയ്ക്കും വാര്‍ത്താ അവതാരകക്കുമെതിരേ കേസെടുത്തു

പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം ഫലിച്ചു; ഒടുവില്‍ നമോ ടി വി ഉടമയ്ക്കും വാര്‍ത്താ അവതാരകക്കുമെതിരേ കേസെടുത്തു
X

തിരുവനന്തപുരം: മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കുകയും അവതരിപ്പിക്കുകയും ചെയ്ത നമോ ടി വി ഉടമയ്ക്കും അവതാരകക്കുമെതിരേ ഒടുവില്‍ പോലിസ് കേസെടുത്തു. ഉടമ രഞ്ജിത്ത്, അവതാരക ശ്രീജ എന്നിവര്‍ക്കെതിരേയാണ് പോലിസ് 153 എ പ്രകാരം കേസെടുത്തത്. തിരുവല്ല സ്റ്റേഷനില്‍ ലഭിച്ച പരാതിയിലാണ് ഇപ്പോഴത്തെ നടപടി.

നമോ ടിവിയിലെ വാര്‍ത്താ അവതാരക പച്ചവെള്ളത്തിന് തീ പിടിക്കുംവിധമാണ് സംസാരിക്കുന്നതെന്നും പച്ചത്തെറിയാണ് പറയുന്നതെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് തന്നെ വീഡിയോലിങ്ക് സൈബര്‍ സെല്‍ ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമിന് അയച്ചുകൊടുത്തിട്ടും പോലിസ് നടപടിയെടുത്തിരുന്നില്ല. അതിനെതിരേ വി ഡി സതീശന്‍ പിന്നീട് രംഗത്തുവരികയും ചെയ്തിരുന്നു. തുടര്‍ന്നാണ് കേസെടുക്കാന്‍ പോലിസ് തീരുമാനിച്ചത്.

ആര്‍എസ്എസ്, ബിജെപി, സംഘ്പരിവാര്‍ വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഓണ്‍ലൈന്‍ മാധ്യമമായ നമോ ടിവിയില്‍ വാര്‍ത്തകള്‍ അവതരിപ്പിക്കുമ്പോള്‍ ഉപയോഗിക്കുന്ന വാക്കുകള്‍ മിക്കവാറും അശ്ലീലമായി മാറാറുണ്ട്. ഇതിനെതിരേ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നതെങ്കിലും പോലിസ് ചെറുവിരലനക്കിയിരുന്നില്ല.

Next Story

RELATED STORIES

Share it