Latest News

മുഖ്യമന്ത്രി ദൈവമല്ല, ചക്രവര്‍ത്തി ആയാലും വിമര്‍ശിക്കുക തന്നെ ചെയ്യും; വിഡി സതീശന്‍

സംസ്ഥാനത്ത് കൊവിഡ് മാന്ദ്യം മാറ്റാന്‍ 10000 കോടി ജനങ്ങളുടെ കൈയ്യില്‍ നേരിട്ട് എത്തിക്കുകയാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രി ദൈവമല്ല, ചക്രവര്‍ത്തി ആയാലും വിമര്‍ശിക്കുക തന്നെ ചെയ്യും; വിഡി സതീശന്‍
X

തിരുവനന്തപുരം: മുഖ്യമന്ത്രി ഏത് ദൈവമായാലും ചക്രവര്‍ത്തിയായാലും വിമര്‍ശിക്കുക തന്നെ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിയമസഭയില്‍.

മുഖ്യമന്ത്രി ദൈവമല്ല, ചക്രവര്‍ത്തിയായാലും വിമര്‍ശിക്കും. സര്‍ക്കാരിനെ വിമര്‍ശിക്കുമ്പോള്‍ മുഖ്യമന്ത്രി പൊട്ടിത്തെറിക്കുകയാണ്. അണികള്‍ ദൈവമാക്കി വച്ചു എന്ന് കരുതി വിമര്‍ശനത്തിന് അതീതനല്ല എന്ന തോന്നലായിരിക്കും മുഖ്യമന്ത്രിക്ക്. ജനവിധി ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാനാണ്. അല്ലാതെ, ധാര്‍ഷ്ഠ്യം കാണിക്കാനുള്ളതല്ലെന്നും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ പറഞ്ഞു.

കൊവിഡ് മാന്ദ്യം മാറ്റാന്‍ 10000 കോടി ജനങ്ങളുടെ കൈയ്യില്‍ നേരിട്ട് എത്തിക്കുകയാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തിരിച്ച് പോകാന്‍ കഴിയാതെ പ്രവാസികള്‍ കഷ്ടപ്പെടുമ്പോള്‍ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്. കോവാക്‌സിന്‍ ഗള്‍ഫ് നാടുകളില്‍ അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ ഇനി എന്തു ചെയ്യണമെന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം കിറ്റിനെ എതിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. കിറ്റിനോട് പ്രതിപക്ഷത്തിന് അസഹിഷ്ണുതയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങള്‍ തുടരും. ദേശീയ തലത്തിലുള്ള വിദഗ്ധരും അംഗീകരിച്ച രീതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗം പൊളിഞ്ഞ് പാളീസായെന്ന് പികെ കുഞ്ഞാലിക്കുട്ടി അടിയന്തിര പ്രമേയം അവതരണത്തില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it