Latest News

ഗവര്‍ണറുടെ മുന്നിലും പിന്നിലും ഇനി സിആര്‍പിഎഫ് വാഹനം

ഗവര്‍ണറുടെ മുന്നിലും പിന്നിലും ഇനി സിആര്‍പിഎഫ് വാഹനം
X

തിരുവനന്തപുരം: ഗവര്‍ണറുടെ സുരക്ഷാ ചുമതല സിആര്‍പിഎഫിന്. ഗവര്‍ണറുടെ വാഹനത്തിനും മുന്നിലും പിന്നിലുമായി സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ വാഹനമായിരിക്കും ഇനി അകമ്പടിയായി സഞ്ചരിക്കുക. പോലിസിന്റെ പൈലറ്റ് വാഹനവും ലോക്കല്‍ പോലിസിന്റെ വാഹനവുമെല്ലാം വാഹന വ്യൂഹത്തിലുണ്ടാവും. നിലവില്‍ കേരള പോലിസിന്റെ കമാന്റോ വിഭാഗമാണ് ഗവര്‍ണറുടെ വാഹനത്തിനൊപ്പം അകമ്പടിയായി പോയിരുന്നത്. ഇസഗ് പ്ലസ് കാറ്റഗറിയായി മാറിയ സാഹചര്യത്തിലാണ് കേന്ദ്ര സേനയും അകമ്പടി പോവുന്നത്. ഗവര്‍ണറുടെ റൂട്ട് തീരുമാനിക്കുന്നതും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കം ചെയ്യുന്നതുമെല്ലാം പോലിസിന്റെ ചുമതലയാണ്. പോലിസും സിആര്‍പിഎഫും നടത്തിയ സുരക്ഷ അവലോകന യോഗത്തിലാണ് തീരുമാനമുണ്ടായത്. രാജ് ഭവനിലെ മുന്നിലെ ഗേറ്റിന്റെ സുരക്ഷ പോലിസിനും അകത്ത് സിആര്‍പിഎഫുമായിരിക്കും. നാളെ തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണറും സിആര്‍പിഎഫ് ഉദ്യോഗസ്ഥരുമായി വീണ്ടും ചര്‍ച്ച നടത്തും. തുടര്‍ന്ന് റിപോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവിറക്കും.

Next Story

RELATED STORIES

Share it