Latest News

ക്രഷര്‍ തട്ടിപ്പ് കേസ്; പി വി അന്‍വര്‍ എംഎല്‍എ വഞ്ചന നടത്തിയെന്ന് ക്രൈംബ്രാഞ്ച്

മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് വെളിപ്പെടുത്തല്‍

ക്രഷര്‍ തട്ടിപ്പ് കേസ്; പി വി അന്‍വര്‍ എംഎല്‍എ വഞ്ചന നടത്തിയെന്ന് ക്രൈംബ്രാഞ്ച്
X

കോഴിക്കോട്: ക്രഷര്‍ തട്ടിപ്പ് കേസില്‍ പി വി അന്‍വര്‍ എംഎല്‍എ വിശ്വാസ വഞ്ചന നടത്തിയെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ റിപോര്‍ട്ട്. കര്‍ണാടകയില്‍ ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം തട്ടിയെടുത്തു എന്ന കേസില്‍ പി വി അന്‍വര്‍ എംഎല്‍എ പ്രഥമദൃഷ്ട്യാ വഞ്ചനടത്തിയതായാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നത്.


മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് വെളിപ്പെടുത്തല്‍. അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം ഡിവൈഎസ്പി പി വിക്രമന്‍ ആണ് റിപോര്‍ട്ട് സമര്‍പ്പിച്ചത്.

ക്രഷറും അതിനോട് ചേര്‍ന്നുള്ള 26 ഏക്കര്‍ ഭൂമിയും സ്വന്തം ഉടമസ്ഥതയില്‍ ആണെന്ന് കാണിച്ചാണ് പ്രവാസി എഞ്ചിനീയറില്‍ നിന്ന് 10 ശതമാനം ഷെയറും മാസം അരലക്ഷം രൂപ ലാഭ വിഹിതവും വാഗ്ദാനം ചെയ്ത് പി വി അന്‍വര്‍ 50 ലക്ഷം രൂപ വാങ്ങിയത്. എന്നാല്‍ ക്രഷര്‍ സര്‍ക്കാറില്‍ നിന്ന് പാട്ടത്തിന് ലഭിച്ച രണ്ടേക്കറോളം ഭൂമിയിലാണെന്നും ഇതിന്റെ പാട്ടക്കരാര്‍ മാത്രമാണ് അന്‍വറിനുള്ളതുമെന്നാണ് പരാതി.


Next Story

RELATED STORIES

Share it