- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കറന്‍സി നോട്ടില്‍ ദൈവങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തണം; പ്രധാനമന്ത്രിക്ക് കെജ്രിവാളിന്റെ കത്ത്

ന്യൂഡല്‍ഹി: കറന്‍സി നോട്ടില്‍ ലക്ഷ്മിദേവിയുടെയും ഗണപതി ഭഗവാന്റെയും ചിത്രങ്ങള്‍ മഹാത്മാഗാന്ധിക്കൊപ്പം ഉള്‍പ്പെടുത്തണമെന്ന നിലപാട് ഉറപ്പിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്. ദൈവങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തിയാല്‍ സാമ്പത്തിക അഭിവൃദ്ധിയുണ്ടാകുമെന്നാണ് കെജ് വിരാള്‍ ഉപദേശിക്കുന്നത്.
നേരത്തെ പറഞ്ഞ നിലപാട് ഉറപ്പിച്ചുകൊണ്ടാണ് കെജ് രിവാള്‍ ഇപ്പോള്‍ ആ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തടച്ചിരിക്കുന്നത്.
രാജ്യത്തെ 130 കോടി ജനങ്ങളുടെ പേരിലാണ് ചിത്രം ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെടുന്നതെന്നാണ് കെജ്രിവാള് പറയുന്നത്.
'രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ വളരെ മോശം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തിനു ശേഷവും, ഇന്ത്യ വികസ്വരവും ദരിദ്രവുമായ രാജ്യമായി തുടരുന്നു. ഒരു വശത്ത്, പൗരന്മാര് കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്, എന്നാല്‍ നമ്മുടെ പരിശ്രമങ്ങള്‍ക്ക് ഫലം കായ്ക്കാന്‍ ദൈവത്തിന്റെ അനുഗ്രഹവും ആവശ്യമാണ്'- കത്തില്‍ കെജ്രിവാള് എഴുതുന്നു.
ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ താന്‍ ഉയര്‍ത്തിയ ആവശ്യത്തിന് ജനങ്ങളുടെ വലിയ പിന്തുണയുണ്ടെന്ന് അരവിന്ദ് കെജ്രിവാള് പറഞ്ഞു. 'ആളുകള്‍ ആവേശത്തിലാണ്, ഇത് എത്രയും വേഗം നടപ്പിലാക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'എല്ലാ നോട്ടുകളും മാറ്റണമെന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ എല്ലാ മാസവും പുറത്തിറക്കുന്ന എല്ലാ പുതിയ നോട്ടുകളിലും അവയുടെ ചിത്രങ്ങള്‍ ഉണ്ടായിരിക്കണം.'- ഇതാണ് കെജ്രിവാളിന്റെ നിര്‍ദേശം.
RELATED STORIES
സൂറത്ത്കൽ ഫാസിൽ വധക്കേസിലെ മുഖ്യ പ്രതിയായ വിഎച്ച്പി പ്രവർത്തകനെ...
1 May 2025 5:54 PM GMTറാപ്പർ വേടനെ ജാതീയമായി അധിക്ഷേപിച്ച ഏഷ്യാനെറ്റ് ന്യൂസിനെതിരെ...
1 May 2025 4:36 PM GMTറെയിൽവേ സ്റ്റേഷനിൽ രഹസ്യമായി പാക്കിസ്താൻ പതാക സ്ഥാപിച്ച രണ്ട് സനാതനികൾ ...
1 May 2025 3:34 PM GMTഅഷ്റഫിൻ്റെ കൊലപാതകം അപകടകരമായ പ്രവണതയുടെ തുടക്കം: മുൻ മന്ത്രി രാമനാഥ്...
1 May 2025 12:34 PM GMTഉദ്യോഗസ്ഥരില്‍ ആര്‍എസ്എസ് സ്ലീപ്പര്‍ സെല്‍: രഹസ്യ യോഗം ചേര്‍ന്ന...
1 May 2025 12:12 PM GMTകുവൈത്തിൽ മലയാളി ദമ്പതികൾ കുത്തേറ്റ് മരിച്ച നിലയിൽ
1 May 2025 11:42 AM GMT