Latest News

അതിതീവ്ര ന്യൂനമര്‍ദം അടുത്ത മണിക്കൂറുകളില്‍ ചുഴലിക്കാറ്റായി മാറും; തമിഴ്‌നാട്ടില്‍ ജാഗ്രതാ നിര്‍ദേശം

അതിതീവ്ര ന്യൂനമര്‍ദം അടുത്ത മണിക്കൂറുകളില്‍ ചുഴലിക്കാറ്റായി മാറും; തമിഴ്‌നാട്ടില്‍ ജാഗ്രതാ നിര്‍ദേശം
X

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദം അടുത്ത മണിക്കൂറുകളില്‍ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ വകുപ്പ്. ഇതിനേ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ബംഗാള്‍ ഉള്‍ക്കടലിലെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിന്‍വലിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ വരെ ന്യൂനമര്‍ദ്ദം അതിതീവ്രമായി തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വൈകുന്നേരത്തോടെ തീവ്രന്യൂനമര്‍ദ്ദമായി ശക്തി കുറയും. തുടര്‍ന്ന് ശനിയാഴ്ച രാവിലെയോടെ പുതുച്ചേരി തീരത്തിന് സമീപം കാരക്കലിനും മഹാബലിപുരത്തിനും ഇടയില്‍ തീവ്ര ന്യൂനമര്‍ദ്ദമായി കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ചെന്നൈ, ചെങ്കല്‍പ്പട്ട്, വില്ലുപുരം, കടലൂര്‍, മയിലാടുത്തുറൈ, തിരുവാരൂര്‍, നാഗപട്ടണം, തിരുവള്ളൂര്‍, കാഞ്ചീപുരം, അരിയല്ലൂര്‍, തഞ്ചാവൂര്‍ എന്നി ജില്ലകളില്‍ വെള്ളി, ശനി ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലും പുതുച്ചേരിയിലും കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്.

Next Story

RELATED STORIES

Share it