Latest News

ജാതി സെന്‍സസ് കഴിഞ്ഞാല്‍ ദലിതരും ആദിവാസികളും പിന്നോക്കക്കാരും തങ്ങളുടെ യഥാര്‍ത്ഥ ശക്തി തിരിച്ചറിയും:രാഹുല്‍ ഗാന്ധി

എസ്ടി, എസ്സി, ഒബിസി എന്നിവര്‍ക്കുള്ള സംവരണം വര്‍ദ്ധിപ്പിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ജാതി സെന്‍സസ് കഴിഞ്ഞാല്‍ ദലിതരും ആദിവാസികളും പിന്നോക്കക്കാരും തങ്ങളുടെ യഥാര്‍ത്ഥ ശക്തി തിരിച്ചറിയും:രാഹുല്‍ ഗാന്ധി
X

ജാര്‍ഖണ്ഡ്: ജാതി സെന്‍സസ് നടത്തുന്ന ദിവസം അത് രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയെ മാറ്റിമറിക്കുമെന്ന് പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് എംപിയുമായ രാഹുല്‍ ഗാന്ധി. ജാര്‍ഖണ്ഡിലെ ഗോഡ്ഡ ജില്ലയിലെ മെഹര്‍മയില്‍ വെള്ളിയാഴ്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്ടി, എസ്സി, ഒബിസി എന്നിവര്‍ക്കുള്ള സംവരണം വര്‍ദ്ധിപ്പിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ജാതി സെന്‍സസ് കഴിഞ്ഞാല്‍ ദലിതരും ആദിവാസികളും പിന്നോക്കക്കാരും ദരിദ്രരും തങ്ങളുടെ യഥാര്‍ത്ഥ ശക്തി തിരിച്ചറിയുമെന്നും അത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു പുതിയ യുഗത്തിന് തുടക്കമിടുമെന്നും അദ്ദേഹം പറഞ്ഞു. ജാതി സെന്‍സസ് എന്ന ആവശ്യം ബിജെപി നിരാകരിക്കുന്നത് തുടര്‍ന്നാലും കോണ്‍ഗ്രസ് പാര്‍ട്ടി അതിനായി സമ്മര്‍ദ്ദം ചെലുത്തുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ജാര്‍ഖണ്ഡിലെ പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം 27ല്‍ നിന്ന് 14 ശതമാനമായി ബിജെപി കുറച്ചെന്ന് ആരോപിച്ച രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിന് കീഴില്‍ എസ്ടികള്‍ക്ക് 26 ശതമാനത്തില്‍ നിന്ന് 28 ശതമാനമായും പട്ടികജാതിക്കാര്‍ക്ക് 10 ശതമാനമായും സംവരണം വര്‍ധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തു.

ഝാര്‍ഖണ്ഡിലെയും മഹാരാഷ്ട്രയിലെയും തെരഞ്ഞെടുപ്പുകള്‍ പ്രത്യയശാസ്ത്രങ്ങളുടെ പോരാട്ടമാണെന്ന് വിശേഷിപ്പിച്ച രാഹുല്‍ ഗാന്ധി, ബിജെപിയും ആര്‍എസ്എസും ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസും ഇന്ത്യാ സഖ്യവും അത് ഉയര്‍ത്തിപ്പിടിക്കാന്‍ പോരാടുകയാണെന്നും കൂട്ടിചേര്‍ത്തു. 'കോടീശ്വരന്മാര്‍ ജിഎസ്ടിയില്‍ നിന്ന് പ്രയോജനം നേടി, അതേസമയം നോട്ട് നിരോധനം ചെറുകിട വ്യവസായങ്ങളെ തകര്‍ത്തു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്,' രാഹുല്‍ ഗാന്ധി പറഞ്ഞു.

Next Story

RELATED STORIES

Share it