Latest News

പഹൽഗാം ആക്രമണം: 16 പാകിസ്താൻ യൂട്യൂബ് ചാനലുകൾ നിരോധിച്ച് ഇന്ത്യ; ബിബിസിയും നിരീക്ഷണത്തിൽ

പഹൽഗാം ആക്രമണം: 16 പാകിസ്താൻ യൂട്യൂബ് ചാനലുകൾ നിരോധിച്ച് ഇന്ത്യ; ബിബിസിയും നിരീക്ഷണത്തിൽ
X

ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിന് ശേഷം പ്രകോപനപരവും വർഗീയമായി സെൻസിറ്റീവ് ആയതുമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് 16 പാകിസ്താൻ യൂട്യൂബ് ചാനലുകൾ ഇന്ത്യയിൽ നിരോധിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഏകദേശം 63 ദശലക്ഷം സബ്‌സ്‌ക്രൈബർമാരുള്ള ചാനലുകളാണിവ.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഈ യൂട്യൂബ് ചാനലുകൾ നിരോധിച്ചത്.

ഡോൺ, സമ ടിവി, എ ആർ വൈ ന്യൂസ്, ബോൾ ന്യൂസ്, റാഫ്താർ, ജിയോ ന്യൂസ്, സുനോ ന്യൂസ് എന്നീ വാർത്താ ഏജൻസികളുടെ യൂട്യൂബ് ചാനലുകളും മാധ്യമപ്രവർത്തകരായ ഇർഷാദ് ഭട്ടി, അസ്മ ഷിറാസി, ഉമർ ചീമ, മുനീബ് ഫാറൂഖ് എന്നിവരുടെ യൂട്യൂബ് ചാനലുകളും നിരോധിച്ചിട്ടുണ്ട്. പാകിസ്താൻ റഫറൻസ്, സമ സ്പോർട്സ്, ഉസൈർ ക്രിക്കറ്റ്, റാസി നാമ എന്നിവയാണ് നിരോധിച്ച മറ്റ് മാധ്യമങ്ങൾ.

26 പേർ കൊല്ലപ്പെട്ട പഹൽഗാം ദുരന്തത്തെത്തുടർന്ന് സംസ്ഥാനങ്ങൾ തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിൽ, ഈ യൂട്യൂബ് ചാനലുകൾ ഇന്ത്യയ്ക്കും സൈന്യത്തിനും സുരക്ഷാ ഏജൻസികൾക്കുമെതിരേ പ്രകോപനപരവും വർഗീയമായി സെൻസിറ്റീവ് ആയതുമായ ഉള്ളടക്കം, തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങൾ എന്നിവ പ്രചരിപ്പിക്കുന്നുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ആക്രമണത്തെക്കുറിച്ചുള്ള റിപോർട്ട് സംബന്ധിച്ച് രാജ്യത്തിന്റെ "ശക്തമായ വികാരങ്ങൾ" ബിബിസിയുടെ ഇന്ത്യാ മേധാവി ജാക്കി മാർട്ടിനെയും അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ബിബിസിയുടെ റിപോർട്ടിംഗ് സർക്കാർ നിരീക്ഷിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.

Next Story

RELATED STORIES

Share it