- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൈകളും കാലും നഷ്ടപ്പെട്ട ദാവൂദിനെ കൈവിട്ടില്ല: സനയുടെ പ്രണയത്തിനു മുന്നില്‍ വിധിയും തോറ്റുപോയി

ലാഹോര്‍: ഇതൊരു അപൂര്‍വ്വ പ്രണയകഥയാണ്. ദാവൂദ് സിദ്ദീഖിയും സനയും തമ്മിലുളള പ്രണയ കഥ. അവിശ്വസനീയമാണ് ഇവരുടെ ജീവിതം. അപകടത്തില്‍പ്പെട്ട് രണ്ടു കൈകളും കാലും നഷ്ടപ്പെട്ട ദാവൂദ് സിദ്ദീഖിയെ തന്നെ വിവാഹം ചെയ്ത സനയുടെ ജീവിതം 'ഡെയിലി പാകിസ്ഥാന്‍' ആണ് കഴിഞ്ഞ ദിവസം ലോകത്തിനു മുന്നിലെത്തിച്ചത്.

കൈയിലുണ്ടായിരുന്ന ഇരുമ്പ് ദണ്ഡ് വൈദ്യതി ലൈനില്‍ തട്ടിയുണ്ടായ തീപ്പിടിത്തമാണ് ദാവൂദിന്റെ രണ്ടു കൈകളും കാലും നഷ്ടപ്പെടുത്തിയത്. അതിനു മുന്‍പേ പ്രണയത്തിലായിരുന്നു സനയും ദാവൂദും. ദാവൂദ് സിദ്ദീഖിയുടെ അമ്മാവന്റെ മകളാണ് സന. ദാവൂദിന്റെ കുടുംബം ബന്ധക്കളെ ക്ഷണിച്ച് നല്‍കിയ അത്താഴ വിരുന്നിന് സനയും എത്തിയ ദിവസമായിരുന്നു അപകടം. വലിയ ഇരുമ്പ് ദണ്ഡ് വീടിന്റെ മേല്‍ക്കൂരയിലേക്ക് ഉയര്‍ത്താന്‍ പിതാവ് ദാവൂദിനോട് ആവശ്യപ്പെടുകയായിരുന്നു. ഇരുമ്പ് ദണ്ഡ് ഉയര്‍ത്തിയപ്പോള്‍ അത് വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ദാവൂദ് ഒരു അഗ്നിനാളമായി മാറിപ്പോള്‍ മണ്ണ് വാരിയെറിഞ്ഞാണ് ബന്ധുക്കള്‍ അത് അണച്ചത്. ആശുപത്രിയിലെത്തിച്ച ദാവൂദിന്റെ കൈയും കാലും ഡോക്ടര്‍മാര്‍ക്ക് മുറിച്ചുനീക്കേണ്ടിവന്നു.
ദാവൂദ് പരസഹായമില്ലാതെ ഭക്ഷണം കഴിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായതോടെ അദ്ദേഹത്തെ തന്നെ വിവാഹം ചെയ്യണമെന്ന് സന ഉറപ്പിക്കുകയായിരുന്നു. മാതാപിതാക്കളും കുടുംബാംഗങ്ങളും പരമാവധി എതിര്‍ത്തുവെങ്കിലും രണ്ടു കൈയും കാലുമില്ലാത്ത ദാവൂദിനെ തന്നെ വിവാഹം ചെയ്യുമെന്ന തീരുമാനം സന മാറിയില്ല. സനയുടെ നിര്‍ബന്ധത്തിനു മുന്നില്‍ എല്ലാവരും വഴങ്ങി. ഇപ്പോള്‍ ദാവൂദിന് പല്ല് തേച്ച് കൊടുക്കുന്നതും വസ്ത്രം ധരിപ്പിക്കുന്നതും ഭക്ഷണം നല്‍കുന്നതും മറ്റെല്ലാ കാര്യങ്ങളും ചെയ്യുന്നതും സനയാണ്. മറ്റൊരു പെണ്‍കുട്ടിക്കും ഇങ്ങനെ പരിധിയില്ലാതെ സ്‌നേഹിക്കാനാവില്ലെന്ന് ദാവൂദ് പറയുന്നു. ലോകത്തെ എല്ലാറ്റിനേക്കാളും സനയെ സ്‌നേഹിക്കുന്നുവെന്നും ദാവൂദ് പറഞ്ഞു.
RELATED STORIES
ജസ്റ്റിസ് യശ്വന്ത് വര്മയുടെ വീട്ടില് പണം സൂക്ഷിച്ചത് സിആര്പിഎഫിന്റെ ...
3 April 2025 12:07 PM GMTവഖ്ഫ് ഭേദഗതി ബില്ല് ചര്ച്ചയിലെ പ്രിയങ്ക ഗാന്ധിയുടെ അസാന്നിദ്ധ്യം,...
3 April 2025 11:05 AM GMTസ്വത്തുവിവരങ്ങള് വെളിപ്പെടുത്തി സുപ്രിംകോടതിയിലെ ജഡ്ജിമാര്
3 April 2025 10:15 AM GMTപുരാതന സ്ഥലങ്ങളുടെ തെളിവ് നിങ്ങള് എങ്ങനെ ചോദിക്കും?: രാജ്യസഭയില്...
3 April 2025 10:04 AM GMTബംഗാള് സര്ക്കാരിന് തിരിച്ചടി, 25,000 അധ്യാപകരെ പിരിച്ചുവിട്ട നടപടി...
3 April 2025 9:25 AM GMTവഖ്ഫ് ഭേദഗതി അംഗീകരിക്കില്ല: നിയമ-രാഷ്ട്രീയ വഴികളിലൂടെ പോരാടും:...
3 April 2025 9:19 AM GMT