Latest News

തൂങ്ങിമരിച്ച പ്രവാസിയുടെ മൃതദേഹം ആളറിയാതെ മോര്‍ച്ചറിയില്‍ കിടന്നത് മൂന്നാഴ്ച

തൂങ്ങിമരിച്ച പ്രവാസിയുടെ മൃതദേഹം ആളറിയാതെ മോര്‍ച്ചറിയില്‍ കിടന്നത് മൂന്നാഴ്ച
X

റിയാദ്: സൗദി അറേബ്യയില്‍ തൂങ്ങിമരിച്ച ഉത്തര്‍പ്രദേശ് സ്വദേശിയുടെ മൃതദേഹം ആളറിയാതെ മോര്‍ച്ചറിയില്‍ കിടന്നത് മൂന്നാഴ്ച. സൗദി അറേബ്യയിലെ ബീഷ പട്ടണത്തിന് അടുത്തുള്ള നഖിയയിലെ താമസസ്ഥലത്ത് ജീവനൊടുക്കിയ ഉത്തര്‍പ്രദേശ് കുഷിനഗര്‍ സ്വദേശി ഇമ്രാന്‍ അലി ഗുലാം റസൂലിന്റെ (41) മൃതദേഹമാണ് മൂന്നാഴ്ച മോര്‍ച്ചറിയില്‍ ആളെ തിരിച്ചറിയാനാവാതെ കിടന്നത്.

ആഗസ്ത് 21 നായിരുന്നു ഇമ്രാന്‍ അലിയുടെ മരണം. സ്‌പോണ്‍സറുടെ അടുത്തുനിന്ന് ഒളിച്ചോടി 'ഹുറൂബ്' കേസില്‍ കുടുങ്ങിയത് കൊണ്ടാണ് ആരും അന്വേഷിക്കാതെ മൃതദേഹം മോര്‍ച്ചറിയില്‍ കിടക്കേണ്ടിവന്നത്. അവിവാഹിതനായ ഇയാള്‍ നാട്ടില്‍ പോയി വന്നിട്ട് ഏഴു വര്‍ഷമായി. നാട്ടില്‍ അവധിക്ക് പോയിരുന്ന സഹോദരന്‍ കഴിഞ്ഞ ദിവസം ബീഷയില്‍ തിരിച്ചെത്തിയ ശേഷം മോര്‍ച്ചറിയില്‍ എത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.

നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സൗദി അറേബ്യയില്‍ തന്നെ മറവുചെയ്യാന്‍ ബീഷയിലെ സാമൂഹിക പ്രവര്‍ത്തകനും ജിദ്ദ കോണ്‍സുലേറ്റ് കമ്യൂണിറ്റി വെല്‍ഫെയര്‍ അംഗവുമായ അബ്ദുല്‍ അസീസ് പാതിപറമ്പന്‍ കൊണ്ടോട്ടിയെ കുടുംബം ചുമതലപ്പെടുത്തി. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഒരു സൗദി പൗരന്റെ കീഴില്‍ നല്ല രീതിയില്‍ ജോലി ചെയ്തുവരികയായിരുന്നു ഇമ്രാന്‍. എന്നാല്‍ 'ഹുറൂബ്' കേസിലായത് എങ്ങനെയാണെന്നും ശേഷം ജീവനൊടുക്കിയത് എന്തിനാണെന്നും വ്യക്തമല്ല. മരിക്കുന്നതിന്റെ തലേദിവസം നാട്ടിലേക്ക് ഫോണ്‍ ചെയ്ത് ബന്ധുക്കളോട് സംസാരിച്ചിരുന്നുവെന്നാണ് നാട്ടില്‍ ബന്ധപ്പെട്ടപ്പോള്‍ അബ്ദുല്‍ അസീസ് പാതിപറമ്പനെ അറിയിച്ചത്.

Next Story

RELATED STORIES

Share it