Latest News

മിന്‍സയുടെ മരണം; ദോഹ അല്‍ വക്‌റയിലെ സ്പ്രിങ് ഫീല്‍ഡ് കിന്‍ഡര്‍ഗര്‍ട്ടന്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

മിന്‍സയുടെ മരണം; ദോഹ അല്‍ വക്‌റയിലെ സ്പ്രിങ് ഫീല്‍ഡ് കിന്‍ഡര്‍ഗര്‍ട്ടന്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്
X

ദോഹ: ഖത്തറില്‍ സ്‌കൂളിലേക്ക് പുറപ്പെട്ട നാലു വയസ്സുകാരി സ്‌കൂള്‍ ബസ്സിനുള്ളില്‍ മരിച്ച സംഭവത്തില്‍ ദോഹ അല്‍ വക്‌റയിലെ സ്പ്രിങ് ഫീല്‍ഡ് കിന്‍ഡര്‍ഗര്‍ട്ടന്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ പിഴവ് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അടിയന്തരഉത്തരവ്. ട്വിറ്ററിലൂടെയാണ് മന്ത്രാലയം തീരുമാനമറിയിച്ചത്.



ഖത്തറില്‍ ഡിസൈനിങ് മേഖലയില്‍ ജോലി ചെയ്യുന്ന ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോയുടെയും ഏറ്റുമാനൂര്‍ കുറ്റിക്കല്‍ കുടുംബാംഗമായ സൗമ്യ അഭിലാഷിന്റെയും മകള്‍ മിന്‍സ മറിയം ജേക്കബാണ് ഞാറാഴ്ച്ച മരിച്ചത്. രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടി ബസ്സിനുള്ളില്‍ ഉറങ്ങിപ്പോയതറിയാതെ ഡ്രൈവര്‍ ഡോര്‍ ലോക്ക് ചെയ്ത് പോവുകയായിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ ബസ്സിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നാലാം പിറന്നാള്‍ ദിനത്തിലായിരുന്നു കുട്ടിയുടെ ദാരുണാന്ത്യം. മിഖയാണ് സഹോദരി.

Next Story

RELATED STORIES

Share it