Latest News

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനം

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനം
X

ദോഹ: ഖത്തറില്‍ നിലവിലെ കൊവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ മന്ത്രിസഭാ തീരുമാനം. പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാരയോഗമാണ് കൊവിഡ് പ്രതിരോധ നടപടികള്‍ തുടരാന്‍ തീരുമാനിച്ചത്.


ഖത്തറില്‍ പ്രതിദിന കൊവിഡ് കേസുകള്‍ കുറയുകയും വാക്‌സിനേഷന്‍ ഊര്‍ജിതമായി മുന്നോട്ടുപോവുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ നീക്കി താമസിയാതെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ. ജൂലൈ 9ന് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയേക്കും. ഇതേ സ്ഥിതി തുടര്‍ന്നാല്‍ ജൂലൈ 30 ഓടെ എല്ലാ നിയന്ത്രണങ്ങളും നീക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.




Next Story

RELATED STORIES

Share it