Latest News

മുഴുവന്‍ തെരുവുനായ്ക്കള്‍ക്കും പേവിഷബാധാ വാക്‌സിന്‍ നല്‍കാന്‍ തീരുമാനം

മുഴുവന്‍ തെരുവുനായ്ക്കള്‍ക്കും പേവിഷബാധാ വാക്‌സിന്‍ നല്‍കാന്‍ തീരുമാനം
X

തിരുവന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ തെരുവുനായ്ക്കള്‍ക്കും പേവിഷബാധക്കെതിരേയുള്ള വാക്‌സിന്‍ നല്‍കാന്‍ മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചു. സെപ്തംബര്‍ 15നുശേഷം കുത്തിവയ്പ് നല്‍കാനാണ് തീരുമാനം. ആദ്യഘട്ടമായി സംസ്ഥാനത്തെ അഞ്ച് കോര്‍പറേഷനുകളിലെ നായ്ക്കള്‍ക്കാണ് കുത്തിവയ്പ് നല്‍കുക.

തെരുവുനായ്ക്കളുടെ വന്ധീകരണവും വാക്‌സിനേഷനുമായി ബന്ധപ്പെട്ട കണക്കെടുപ്പ് റേബിസ് ഫ്രീ കേരള വാക്‌സിനേഷന്‍ പോര്‍ട്ടല്‍ വഴി നടത്തും.

തദ്ദേശസ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് മൃഗസംരക്ഷണ വകുപ്പാണ് പരിപാടി നടപ്പാക്കുക. റസിഡന്റ്‌സ് അസോസിയേഷനുകളുടെ സഹായവും തേടും.

സംസ്ഥാനത്തെ തെരുവുനായ്ക്കളുടെ ജില്ല തിരിച്ച കണക്ക്: തിരുവനന്തപുരം 47,829, കൊല്ലം 50,869, പത്തനംതിട്ട 14,080, ആലപ്പുഴ 19,249, കോട്ടയം 9,915, ഇടുക്കി 7,375, എറണാകുളം 14,155, തൃശൂര്‍ 25,277, പാലക്കാട് 29,898, മലപ്പുറം 18,554, കോഴിക്കോട് 14,044, വയനാട് 6,907, കണ്ണൂര്‍ 23,666, കാസര്‍കോഡ് 8,168.

Next Story

RELATED STORIES

Share it