- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സഹപാഠിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് കാരണം പ്രണയ ബന്ധത്തില്‍ നിന്നുള്ള പിന്മാറ്റമെന്ന് പ്രതി
കൊലപ്പെടുത്തണമെന്ന് ഉദ്ദേശിച്ചായിരുന്നില്ല നിതിനയുടെ അടുത്തേക്ക് പോയതെന്നും അഭിഷേക് പോലിസിനോട് പറഞ്ഞു.

തിരുവല്ല: കോട്ടയം: പാലാ സെന്റ് തോമസ് കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി നിതിനമോളെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് പ്രണയ ബന്ധത്തില്‍ നിന്നും പിന്മാറിയത് കാരണമെന്ന് പ്രതിയുടെ മൊഴി. അതിക്രൂരമായ കൊലപാതകത്തിന് പിന്നാലെ കുറ്റസമ്മതം നടത്തിയപ്പോഴാണ് പ്രതി അഭിഷേക് കാരണം വ്യക്തമാക്കിയത്. രണ്ട് വര്‍ഷമായി നിതിനമോളുമായി പ്രണയത്തിലായിരുന്നുവെന്നും അടുത്തിടെ നിതിനമോള്‍ ബന്ധത്തില്‍ അകല്‍ച്ച കാണിച്ചതാണ് വൈരാഗ്യത്തിന് കാരണമായതെന്നും അഭിഷേക് പറഞ്ഞു.
കൊലപ്പെടുത്തണമെന്ന് ഉദ്ദേശിച്ചായിരുന്നില്ല നിതിനയുടെ അടുത്തേക്ക് പോയതെന്നും അഭിഷേക് പോലിസിനോട് പറഞ്ഞു. കത്തി കൊണ്ടുവന്നത് സ്വന്തം കൈഞരമ്പ് മുറിച്ച് നിതിനമോളെ ഭയപ്പെടുത്താനായിരുന്നു. പിന്നീട് തര്‍ക്കത്തിനിടയില്‍ കൊലപാതകത്തിലേക്ക് എത്തുകയായിരുന്നു.
പാലാ സെന്റ് തോമസ് കോളേജില്‍ മൂന്നാം വര്‍ഷ ഫുഡ് ടെക്‌നോളജി വിദ്യാര്‍ത്ഥികളായ അഭിഷേകും നിതിനയും പരീക്ഷയെഴുതാന്‍ വന്നതായിരുന്നു. പരീക്ഷയ്ക്ക് ശേഷം രണ്ടുപേരും കോളേജ് ഗ്രൗണ്ടില്‍ നില്‍ക്കുന്നതിനിടെ അഭിഷേക് നിതിനയുടെ കഴുത്തില്‍ വെട്ടുന്നത് കണ്ടെന്ന് കോളേജിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ജോസ് പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവം കണ്ട് ഭയന്നുപോയെന്നും അപ്പോള്‍ തന്നെ പ്രിന്‍സിപ്പലിനെ അറിയിച്ചെന്നും ഇദ്ദേഹം പൊലീസിനോട് പറഞ്ഞു.
RELATED STORIES
ഭരണഘടനയുടെ ആമുഖത്തില്‍ 'സോഷ്യലിസ'വും, 'മതേതരത്വ'വും ഉണ്ടായിരുന്നില്ല,...
27 Jun 2025 7:44 AM GMTതോറ്റത് അന്‍വര്‍ ഫാക്ടര്‍ മൂലമെന്ന് സിപിഎം; ജയിച്ചത് കൂട്ടായ...
27 Jun 2025 6:26 AM GMTപ്രായപൂര്‍ത്തിയാകാത്ത പെണ്മക്കളെ അഞ്ചു വര്‍ഷത്തിലേറെയായി പീഡിപ്പിച്ച...
27 Jun 2025 6:04 AM GMTഉടനടി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം; ഗസയിലെ മാനുഷിക പ്രതിസന്ധിയില്‍...
27 Jun 2025 5:39 AM GMTഇറാന്-ഇസ്രായേല്‍ യുദ്ധത്തിന്റെ തന്ത്രപരമായ മാനങ്ങള്‍
27 Jun 2025 5:20 AM GMTസംസ്ഥാനത്ത് ഡാമുകള്‍ തുറന്നു; ജാഗ്രതാ നിര്‍ദേശം
27 Jun 2025 5:03 AM GMT