Latest News

ബ്രിട്ടനില്‍ നിന്നെത്തുന്നവര്‍ക്ക് ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ ഒഴിവാക്കി

ബ്രിട്ടനില്‍ നിന്നെത്തുന്നവര്‍ക്ക് ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ ഒഴിവാക്കി
X

ന്യൂഡല്‍ഹി: ബ്രിട്ടനില്‍ നിന്ന് ഡല്‍ഹിയിലെത്തുന്നവരില്‍ കൊവിഡ് നെഗറ്റീവ് ആകുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ ഒഴിവാക്കി. ഏഴുദിവസം സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിര്‍ബന്ധിത ക്വാറന്റീന്‍ എന്ന വ്യവസ്ഥയാണ് ഒഴിവാക്കിയത്. നെഗറ്റീവായവര്‍ വീട്ടില്‍ ക്വാറന്റീനില്‍ കഴിഞ്ഞാല്‍ മതിയെന്നാണ് നിര്‍ദേശം.

ബ്രിട്ടനില്‍ പുതിയ കൊവിഡ് വകഭേദം കണ്ടെത്തുകയും രോഗം വേഗത്തില്‍ പടരുകയും ചെയ്ത സാഹചര്യത്തിലാണ് ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയത്. നേരത്തെ ഏഴ് ദിവസം സര്‍ക്കാര്‍ ഒരുക്കുന്ന കേന്ദ്രങ്ങളിലും ഏഴ് ദിവസം വീട്ടിലും ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയിരുന്നു. കൊവിഡിന്റെ പുതിയ വകഭേദം യുകെയില്‍ കണ്ടതിനാല്‍ യുകെക്കും ഇന്ത്യയ്ക്കുമിടയിലുള്ള എല്ലാ യാത്രാ വിമാനങ്ങളും ഡിസംബര്‍ 23 മുതല്‍ ജനുവരി 7 വരെ ഇന്ത്യ നിര്‍ത്തിവച്ചിരുന്നു.




Next Story

RELATED STORIES

Share it