Latest News

ഡല്‍ഹി സംഘര്‍ഷം: കൊലപാതക്കേസില്‍ പ്രതി ചേര്‍ത്തയാള്‍ക്ക് ഡല്‍ഹി കോടതി ജാമ്യം നിഷേധിച്ചു

ഡല്‍ഹി സംഘര്‍ഷം: കൊലപാതക്കേസില്‍ പ്രതി ചേര്‍ത്തയാള്‍ക്ക് ഡല്‍ഹി കോടതി ജാമ്യം നിഷേധിച്ചു
X

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന ഹിന്ദുത്വ കലാപത്തില്‍ കുറ്റാരോപിതനായ സോണു സെയ്ഫിന് ഡല്‍ഹി അഡിഷനല്‍ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചു. മൂന്ന് വ്യത്യസ്ത എഫ്‌ഐആറുകളിലുള്ള ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. പ്രതി സാക്ഷികളെ ഭീഷണിപ്പെടുത്താനും അതുവഴി സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് ജഡ്ജി വിനോദ് യാദവിന്റെ ഉത്തരവ്.

കര്‍വാള്‍ നഗറില്‍ നടന്ന മൂന്ന് കൊലപാതകങ്ങളില്‍ പങ്കുണ്ടെന്നാണ് സോനുവിനെതിരേ ഡല്‍ഹി പോലിസ് ചുമത്തിയ കുറ്റം. പ്രതിയും സാക്ഷികളും ഒരേ പ്രദേശത്തുനിന്നുള്ളവരാണെന്നും അവരെ ഭീഷണിപ്പെടുത്താന്‍ സാധ്യയതയുണ്ടെന്നും നിരീക്ഷിച്ച കോടതി ഇയാള്‍ കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നതിന് മൊബൈല്‍ ലൊക്കേഷന്‍ അടക്കം നിരവധി തെളിവുള്ള കാര്യവും ചൂണ്ടിക്കാട്ടി.

പ്രതിയെ പ്രദേശവാസികള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂട്ടര്‍ അമിത് പ്രസാദ് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. പ്രതിയെ തെറ്റായ രീതിയില്‍ കേസില്‍ ഉള്‍പ്പെടുത്തുകയായിരുന്നു പോലിസെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി അപേക്ഷ നിരസിച്ചു.

ഇതര സമുദായങ്ങളില്‍ നാശനഷ്ടങ്ങള്‍ വരുത്തുകയായിരുന്നു പ്രതിയുടെ ഉദ്ദേശ്യമെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it