Latest News

തിരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്ന് ആവശ്യം; ലോങ് മാര്‍ച്ച് പ്രഖ്യാപിച്ച് ഇമ്രാന്‍ഖാന്‍

തിരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്ന് ആവശ്യം; ലോങ് മാര്‍ച്ച് പ്രഖ്യാപിച്ച് ഇമ്രാന്‍ഖാന്‍
X

ലാഹോര്‍: കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സര്‍ക്കാരിനു മുകളില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ട് മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വെള്ളിയാഴ്ച തലസ്ഥാനമായ ഇസ് ലാമാബാദിലേക്ക് 'ലോംഗ് മാര്‍ച്ച്' പ്രഖ്യാപിച്ചു. മാര്‍ച്ച് ആരംഭിക്കുന്നതിനുവേണ്ടി അദ്ദേഹം ലാഹോറിലെത്തിയിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിലില്‍ സഖ്യകക്ഷികള്‍ പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് അവിശ്വാസപ്രമേയത്തെ നേരിടേണ്ടിവന്നിരുന്നു. തുടര്‍ന്ന് പുറത്തുപോകേണ്ടിയും വന്നു.

അടുത്ത ആഴ്ച ലാഹോറില്‍ നിന്ന് ഇസ് ലാമാബാദിലേക്ക് 380 കിലോമീറ്റര്‍ ദൂരത്തേക്കാണ് മാര്‍ച്ച് നടത്തുന്നത്. കിലോമീറ്ററോളം നീളുന്ന വാഹനവ്യൂഹത്തില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.

രാജ്യത്തിന്റെ പണം സ്വന്തം താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന കൊള്ളക്കാരില്‍ നിന്നും കള്ളന്മാരില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കേണ്ടതുണ്ടെന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ ആവശ്യപ്പെടുന്നത്. 'നമുക്ക് രാജ്യത്തെ രക്ഷിക്കുകയും ഈ സംവിധാനം മാറ്റുകയും വേണം, അതിനാല്‍ ഞാന്‍ ഇമ്രാന്‍ ഖാനെ പിന്തുണയ്ക്കുന്നു'- മറ്റൊരാള്‍ പറഞ്ഞു.

തലസ്ഥാനത്ത് ഇതിനകം തന്നെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട., പ്രധാന കേന്ദ്രങ്ങളില്‍ പോലിസിനെ വിന്യസിപ്പിച്ചിട്ടുണ്ട്.

മേയില്‍ സമാനമായ പ്രതിഷേധത്തിനിടെ ഖാന്റെ അനുയായികളും പോലിസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു.

Next Story

RELATED STORIES

Share it