Latest News

ബാരാബങ്കി പള്ളി പൊളിക്കല്‍; സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് കോടതിയുടെ ക്ലീന്‍ ചിറ്റ്

ബാരാബങ്കി പള്ളി പൊളിക്കല്‍; സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് കോടതിയുടെ ക്ലീന്‍ ചിറ്റ്
X

ലഖ്‌നൗ: ബാരാബങ്കി പള്ളി പൊളിച്ചു നീക്കിയ കേസില്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് കോടതിയുടെ ക്ലീന്‍ ചിറ്റ്. എസ്ഡിഎം ദിവ്യാന്‍ഷു പട്ടേലിന് ആണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ജഡ്ജി െ്രെപമ ഫേസി ക്ലീന്‍ ചിറ്റ് നല്‍കിയത്. അലഹബാദ് ഹൈക്കോടതി ഉത്തരവ് ലംഘിച്ച് മെയ് 17 ന് ബാരാബങ്കിയില്‍ പള്ളി പൊളിച്ചു നീക്കിയത് സംബന്ധിച്ച് മറുപടി സമര്‍പ്പിക്കാന്‍ എസ്എച്ച്ഒ സച്ചിദാനന്ദ് റായിയോട് കോടതി ആവശ്യപ്പെട്ടു. കേസിന്റെ തുടര്‍ വാദം ജൂലൈ 22ലേക്ക് നീട്ടിവച്ചു.


ഏപ്രില്‍ 24 ന് അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം മെയ് 31 വരെ പള്ളി പൊളിച്ചു മാറ്റുന്നത് തടഞ്ഞിരുന്നതായി ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു.




Next Story

RELATED STORIES

Share it