Latest News

ഡെങ്കിപ്പനി മധ്യപ്രദേശിലേക്കും; ഗ്വാളിയോറില്‍ 37 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഡെങ്കിപ്പനി മധ്യപ്രദേശിലേക്കും; ഗ്വാളിയോറില്‍ 37 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
X

ഗ്വാളിയോര്‍: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഡെങ്കി മധ്യപ്രദേശിലേക്കും കടന്നു. ഗ്വാളിയോറില്‍ മാത്രം കഴിഞ്ഞ ദിവസം 37 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ ജില്ലയില്‍ 274 പേര്‍ക്ക് ഡങ്കിപ്പനി ബാധിച്ചിട്ടുണ്ട്. ഡെങ്കി മൂലം രണ്ട് പേര്‍ മരിക്കുകയും ചെയ്തു.

ജില്ലയില്‍ 60 ആരോഗ്യപ്രവര്‍ത്തകരെ അധികമായി നിയോഗിക്കണമെന്ന് ജില്ലയിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ. മനിഷ് ശര്‍മ പറഞ്ഞു.

ഡെങ്കിപ്പനി നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് വാക്‌സിനാണെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാക്‌സിനുവേണ്ടിയുള്ള ഗവേഷണങ്ങള്‍ പുരോഗമിക്കുന്നതായും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

രാജ്യത്തും കൂടുതല്‍ ഡെങ്കി വാക്‌സിന്‍ പരിശോധന നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

ഇന്ത്യയിലെ ചില കമ്പനികള്‍ ഇന്ത്യയില്‍ കാണപ്പെടുന്ന ഡെങ്കി വകഭേദത്തിനുവേണ്ടിയുള്ള വാക്‌സിന്‍ ഉല്‍പ്പാദനത്തില്‍ ലൈസന്‍സ് നേടിയിട്ടുണ്ട്.

യുപിയിലും മറ്റ് ചില സംസ്ഥാനങ്ങളിലും ഡെങ്കിപ്പനി വലിയ ആരോഗ്യപ്രതിസന്ധി സൃഷ്ടിച്ചിരുന്നു. നിരവധി പേര്‍ മരിക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it