Latest News

കനത്ത മൂടല്‍ മഞ്ഞ്: ഡല്‍ഹിയില്‍ ട്രെയിന്‍, റോഡ്, വിമാന സര്‍വീസുകള്‍ തടസപ്പെട്ടു

കനത്ത മൂടല്‍ മഞ്ഞ്: ഡല്‍ഹിയില്‍ ട്രെയിന്‍, റോഡ്, വിമാന സര്‍വീസുകള്‍ തടസപ്പെട്ടു
X

ന്യൂഡല്‍ഹി: അതിശൈത്യത്തില്‍ തണുത്ത് വിറച്ച് ഉത്തരേന്ത്യ. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ട്രെയിന്‍, റോഡ്, വിമാന സര്‍വീസുകള്‍ തടസപ്പെട്ടു. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട 80 വിമാനങ്ങള്‍ വൈകുമെന്ന് അധികൃതര്‍ അറിയിച്ചു. ഡല്‍ഹി എയര്‍പോര്‍ട്ടിലേക്ക് എത്തിച്ചേരേണ്ട 50 വിമാനങ്ങളും വൈകും.

ഉത്തരേന്ത്യയില്‍ അതിശൈത്യകാലമാണ്. കശ്മീരില്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. കശ്മീരിലെ ദാല്‍ തടാകമടക്കം തണുത്തുറഞ്ഞു. ഇതിന്റെ ചിത്രങ്ങളടക്കം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്നലെ ദൃശ്യപരത 100 മീറ്ററായി കുറഞ്ഞതായും കുറഞ്ഞ താപനില 2 ഡിഗ്രി സെല്‍ഷ്യസായി രേഖപ്പെടുത്തിയതായും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ഡല്‍ഹിയിലെ ചില സ്ഥലങ്ങളിലും രാവിലെ ഹരിയാനയിലും ചണ്ഡിഗഡിലും ഇടതൂര്‍ന്ന മൂടല്‍ മഞ്ഞ് ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. മൂടല്‍മഞ്ഞിനെക്കുറിച്ചുള്ള ചിത്രങ്ങളും അഭിപ്രായങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാന്‍ നിരവധി ആളുകള്‍ എടുത്തുന്നു.




Next Story

RELATED STORIES

Share it