Latest News

ബാല്യവിവാഹം തടയാന്‍ 'പൊന്‍വാക്കു'മായി വനിതാ ശിശു വികസന വകുപ്പ്

ബാല്യവിവാഹം തടയാന്‍ പൊന്‍വാക്കുമായി വനിതാ ശിശു വികസന വകുപ്പ്
X

തിരുവനന്തപുരം: ബാല്യവിവാഹം തടയുന്നതിന് പൊതുജന പങ്കാളിത്തത്തോടെയുള്ള പദ്ധതികളുമായി വനിതാ ശിശു വികസന വകുപ്പ്. ബാല്യവിവാഹത്തെ കുറിച്ച് വിവരം നല്‍കുന്നയാള്‍ക്ക് ഇന്‍സെന്റീവായി 2500 രൂപ നല്‍കുന്ന 'പൊന്‍ വാക്ക്' എന്ന പദ്ധതിയാണ് വകുപ്പ് നടപ്പിലാക്കുന്നത്. പദ്ധതിക്ക് പ്രചാരണം നല്‍കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര ബാലികാ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ വനിതാ ശിശു വികസന ഓഫിസ് പോസ്റ്ററുകള്‍ തയ്യാറാക്കി.

ബാല്യവിവാഹത്തിനെതിരെയുള്ള സന്ദേശം, വിവരങ്ങള്‍ നല്‍കേണ്ട ഫോണ്‍ നമ്പര്‍, മെയില്‍ ഐഡി എന്നിവ ഉള്‍പെടുത്തിയ പോസ്റ്ററുകളുടെ പ്രകാശനം ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കമ്മീഷണര്‍ അരുണ്‍ വിജയന്‍ നിര്‍വഹിച്ചു. കലക്ടറേറ്റ് ആസൂത്രണ ഭവനില്‍ നടന്ന പരിപാടിയില്‍ ജില്ലാ വനിതാ ശിശു വികസന ഓഫിസര്‍ മീര പി, പ്രോഗ്രാം ഓഫിസര്‍ അംബിക കെ കെ, ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ മഞ്ജു പി ജി, എം എസ് കെ സ്റ്റാഫ് എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it