- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എല്ലാത്തിനും അമേരിക്കയിലേക്ക് നോക്കിയിരിക്കുന്നു; കൊവിഡ് പ്രതിരോധം ഡോളോയില്‍, 'ഡോളോ'ക്ക് നന്ദിയെന്നും ചെന്നിത്തല
കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്താന്‍ ധനവകുപ്പ് ഒരു രൂപ പോലും കൊടുത്തിട്ടില്ല. എല്ലാവര്ക്കും കിറ്റ് നല്‍കണമെന്നും ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്നത് ഓണ്‍ലൈന്‍ ഭരണമാണെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാര്‍ ഓഫിസില്‍ പോലും വരുന്നില്ല. മുഖ്യമന്ത്രി വിദേശത്ത് പോയപ്പോള്‍ ബദല്‍ സംവിധാനം ഒരുക്കിയില്ല. സര്‍ക്കാരിന്റേത് ജനവഞ്ചനയാണ്. ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കുന്ന അവസ്ഥയാണ്. കൊവിഡ് മറവിലെ തീവെട്ടിക്കൊള്ള ഇനിയും പുറത്തുവരുമെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കൊവിഡ് കാട്ടുതീ പോലെ പടരുന്നുപാര്‍ട്ടി പരിപാടികള്‍ കൊഴിപ്പിക്കാന്‍ നടത്തുന്ന താല്പര്യം രോഗപ്രതിരോധിക്കാന്‍ കാണിക്കുന്നില്ല. ഇത് ജനവഞ്ചനയാണ്. സര്‍ക്കാരിന്റെ താല്പര്യം പാര്‍ട്ടി താല്പര്യം മാത്രമാണ്. ഇപ്പോള്‍ സമ്മേളനങ്ങള്‍ക്കല്ല പ്രാധാന്യം കൊടുക്കേണ്ടത്. കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പും നടക്കാന്‍ പോകുന്നു. 25 ന് തിരഞ്ഞെടുപ്പായത് കൊണ്ടാണ് കോളജ് അടയ്ക്കാത്തത്. കുടുംബശ്രീ തിരഞ്ഞെടുപ്പും നടക്കുന്നു. കുടുംബശ്രീയില്‍ അധിപത്യം സ്ഥാപിക്കാന്‍ കൊവിഡ് സമയത്തും വ്യഗ്രതയാണ്.
ഉദ്യോഗസ്ഥര്‍ എത്ര മാത്രം സമ്മര്‍ദ്ദത്തിന് വിധേയമാകുന്നു എന്നതിന് തെളിവാണ് കാസര്‍കോട് കലക്ടറുടെ നടപടി. പണ്ട് 5 പേര് സമരം ചെയ്തപ്പോള്‍ ഭക്ഷണം കൊടുക്കാന്‍ പോയപ്പോള്‍ മരണത്തിന്റെ വ്യാപാരികള്‍ എന്ന് ആക്ഷേപിച്ചു. നിയന്ത്രണങ്ങള്‍ പാലിച്ച് മാത്യക കാണിക്കേണ്ട പാര്‍ട്ടിയാണ് ലംഘിക്കുന്നത്. ടിപിആര്‍ കാണിച്ചായിരുന്നു നേരത്തെ കേരളം ഒന്നാമതെന്ന് പറഞ്ഞിരുന്നത്. ഇന്ന് ടിപിആര്‍ നോക്കേണ്ടെന്ന് മന്ത്രി പറയുന്നു. കാര്യങ്ങള്‍ കൈവിട്ട് പോയപ്പോള്‍ ടിപിആര്‍ വേണ്ടെന്ന് പറയുന്നു. ഇത് ഇരട്ടത്താപ്പാണ്. അന്ന് അഴിമതി കിട്ടുന്നതിലായിരുന്നു താല്പര്യം.
മുഖ്യമന്ത്രി വിദേശത്ത് പോയപ്പോള്‍ ഒരു മന്ത്രിക്കും ചുമതല കൊടുത്തിട്ടില്ല. സര്‍ക്കാര്‍ പ്രവര്‍ത്തനം സ്തംഭിച്ചു. മരണനിരക്ക് കൂടുന്നു എന്നതാണ് പുതിയ റിപോര്‍ട്ട്. സര്‍ക്കാര്‍ ഒരു മുന്നൊരുക്കവും നടത്തിയില്ല. സര്‍ക്കാരിന് 7 വീഴ്ചകള്‍ പറ്റിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
1. പാര്‍ട്ടി സമ്മേളനം കൊവിഡ് വ്യാപനത്തിന് കാരണമായി
2. കോളജുകള്‍, സ്കൂളുകള്‍ സമയത്ത് അടച്ചില്ല, കുടുംബശ്രീ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചില്ല
3. മൂന്നാം തരംഗം മുന്‍കൂട്ടി കണ്ട് മുന്നൊരുക്കം നടത്തിയില്ല
4. ആശുപത്രികളില്‍ ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കിയില്ല
5. രോഗികള്‍ക്ക് ഗൃഹ പരിചരണം നിര്‍ദ്ദേശിക്കുന്ന സര്‍ക്കാര്‍, വീടുകളില്‍ വൈദ്യ സഹായം എത്തിക്കാന്‍ സംവിധാനമൊരുക്കിയില്ല
6. പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കിയില്ല
7. രോഗവ്യാപനം കാരണം തൊഴില്‍നഷ്ടമായവര്‍ക്ക് സഹായം എത്തിക്കുന്നില്ല
കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്താന്‍ ധനവകുപ്പ് ഒരു രൂപ പോലും കൊടുത്തില്ല. എല്ലാത്തിനും അമേരിക്കയിലേക്ക് നോക്കി ഇരിക്കേണ്ട അവസ്ഥ ശരിയല്ല. കിറ്റ് കൊടുക്കേണ്ട സമയമാണ്. ജനങ്ങള്‍ക്ക് കിറ്റ് നല്‍കണം. എല്ലാവര്ക്കും കിറ്റ് നല്‍കണം. നിലവിലെ അവസ്ഥയ്ക്ക് ലോക്ക്ഡൗണ്‍ പരിഹാരമല്ല. ആരോഗ്യ മന്ത്രി മാത്രം വിചാരിച്ചാല്‍ നിയന്ത്രിക്കാന്‍ കഴിയില്ല. അവര്‍ക്ക് പരിചയക്കുറവുണ്ട്. മമ്മൂട്ടിക്ക് വന്നത് കൊണ്ട് മറ്റുള്ളവര്‍ക്ക് കൊവിഡ് വരാതിരിക്കില്ലല്ലോ. പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാതിരിക്കുന്നവര്‍ക്കും കൊവിഡ് വരുന്നത് വ്യാപനം രൂക്ഷമായത് കൊണ്ടാണ്. കൊവിഡ് പ്രതിരോധം ഡോളോയിലാണ്, ഡോളോക്ക് നന്ദി എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
RELATED STORIES
ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്സ് ലീഗ്; ഇന്ത്യക്ക് കിരീടം; വിന്‍ഡീസിനെതിരേ ...
16 March 2025 5:53 PM GMTഗൂഗിള്‍ മാപ്പ് നോക്കി കാറില്‍ സഞ്ചരിച്ചവര്‍ പുഴയില്‍ വീണു
16 March 2025 5:23 PM GMTമോഷണക്കേസ് പ്രതി പോലിസുകാരനെ കുത്തിപരിക്കേല്‍പ്പിച്ചു
16 March 2025 5:03 PM GMTജലക്ഷാമം രൂക്ഷം: കുടിവെള്ള വിതരണത്തിന് സർക്കാർ നടപടി സ്വീകരിക്കണം :...
16 March 2025 4:44 PM GMTകെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു
16 March 2025 3:53 PM GMTഗസയില്‍ റെയ്ച്ചല്‍ കൊറി കൊല്ലപ്പെട്ടിട്ട് 22 വര്‍ഷം (PHOTOS-VIDEOS)
16 March 2025 3:37 PM GMT