- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദേശാഭിമാനി വാര്ത്ത സര്ക്കാരിന്റെ വീഴ്ച മറച്ചുവയ്ക്കാന്: എന്ഡബ്ല്യുഎഫ്
സര്ക്കാരിന്റെ അപ്രായോഗിക നടപടികളും വിവേക ശൂന്യമായ പ്രവര്ത്തനങ്ങളുമാണ് കൊറോണ വ്യാപനത്തിന് കാരണമായിട്ടുള്ളത്
കണ്ണൂര്: കൊറോണ പ്രതിരോധ പ്രവര്ത്തനത്തിലെ സര്ക്കാര് വീഴ്ച മറച്ചുവയ്ക്കാനാണ് ദേശാഭിമാനി പത്രം നാഷനല് വിമന്സ് ഫ്രണ്ടിനെ പഴി ചാരുന്നതെന്ന് എന് ഡബ്ല്യൂ എഫ് കണ്ണൂര് ജില്ലാ പ്രസിഡന്റ് എസ് വി ഷമീന പ്രസ്താവനയില് വ്യക്തമാക്കി. ഇത്തരം വ്യാജ വാര്ത്തകള് ചമച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ദേശാഭിമാനിയും സിപിഎമ്മും ശ്രമിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവര്ത്തനങ്ങളുമായി പൂര്ണമായും സഹകരിക്കുന്ന സമീപനമാണ് സംഘടന കൈക്കൊണ്ടിട്ടുള്ളത്. പ്രവര്ത്തകര് ആരോഗ്യരംഗത്തും മറ്റ് സേവന പ്രവര്ത്തനങ്ങളിലും സജീവമായി ഇടപെട്ടുകൊണ്ടിരിക്കുകയാണ്. ദുഷ്ടലാക്കോടെ ചിന്തിക്കുന്ന ചില കേന്ദ്രങ്ങളാണ് സംഘടനയ്ക്കതിരേ പ്രചാരണം അഴിച്ചുവിടുന്നത്. സര്ക്കാരിന്റെ അപ്രായോഗിക നടപടികളും വിവേക ശൂന്യമായ പ്രവര്ത്തനങ്ങളുമാണ് കൊറോണ വ്യാപനത്തിന് കാരണമായിട്ടുള്ളത്. ഇത് മറച്ചുവയ്ക്കാന് ഒരു ഇരയെ തേടുകയാണ് ഇക്കൂട്ടര് ചെയ്യുന്നത്. ന്യൂ മാഹിയില് കൊവിഡ് പോസിറ്റിവായ കുടുംബം എല്ലാ നിലയിലും ആരോഗ്യ വകുപ്പുമായി സഹകരിച്ചിട്ടുണ്ട്. അവരുടെ നിര്ദേശങ്ങള് അനുസരിച്ചാണ് ഇതുവരെ നിലകൊണ്ടിട്ടുള്ളത്. മറിച്ചുള്ള വാര്ത്തകള് തികച്ചും അസംബന്ധവും ജനങ്ങളെ ഭയപ്പെടുത്താനുള്ളതുമാണ്. ഇത്തരം നെറികെട്ട മാധ്യമ പ്രവര്ത്തനത്തില് നിന്ന് ദേശാഭിമാനി വിട്ടുനില്ക്കണമെന്നും വ്യാജ പ്രചാരകരെ ജനങ്ങള് തിരിച്ചറിയണമെന്നും എസ് വി ഷമീന ആവശ്യപ്പെട്ടു.
Deshabhiman news to cover up government's fall: NWF
RELATED STORIES
ഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMTകോഴിക്കോട് വിമാനത്താവളം പാര്ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്...
22 Nov 2024 7:19 AM GMTമുനമ്പം പ്രശ്നം; കുറ്റക്കാര് ഫാറൂഖ് കോളജെന്ന് മന്ത്രി വി...
22 Nov 2024 7:14 AM GMTജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMTതൃശൂരില് ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്...
22 Nov 2024 6:10 AM GMTകോഴിക്കോട് നടക്കാവില് പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMT