- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വികസനം നിഷ്‌കളങ്കമായ പദമല്ല
ആസാദ്
വികസനം എന്നത് ഒരു മാന്ത്രിക പദമാണ്. ഏത് ദര്‍ശനത്തെയും അതു കുഴിച്ചു മൂടും. ഏതു വിവേചനത്തെയും ഒളിച്ചു വെക്കും. പിളര്‍ന്നു കിടക്കുന്ന അടിത്തറയില്‍ അതു കൊട്ടാരങ്ങള്‍ കെട്ടിപ്പൊക്കും. കാണുന്ന ചേരികളെ കാണാകോളനികളാക്കി പരിവര്‍ത്തിപ്പിക്കും. അടുത്തു നിര്‍ത്തേണ്ടവരെയും അകറ്റി നിര്‍ത്തേണ്ടവരെയും അതു നിശ്ചയിക്കും. ആശ്ലേഷിക്കേണ്ടവരെയും പുറംതള്ളേണ്ടവരെയും അടയാളപ്പെടുത്തും.
വികസനം, പരസ്പരം പോരടിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ ഒരു മേശയ്ക്കു ചുറ്റുമിരുത്തും. മോശമായ നടപടികളെയും തെറ്റായ കീഴ് വഴക്കങ്ങളെയും അതു പുത്തനുടുപ്പു നല്‍കി വിശുദ്ധപ്പെടുത്തും. ജനങ്ങളുടെ താല്‍പ്പര്യത്തിനു മേല്‍ പണക്കോയ്മയുടെ പതാക കെട്ടും. ചോര ചിന്തി നേടിയതൊക്കെ ജനങ്ങളില്‍നിന്ന് അതു തിരിച്ചു വാങ്ങും.
ഇന്നു വികസനം നിഷ്‌കളങ്കമായ പദമല്ല.
ദാരിദ്ര്യം വര്‍ണപ്പട്ടുകൊണ്ടു മറയ്ക്കാം. കേരളത്തില്‍ ദാരിദ്ര്യമോ എന്നു നാം ആശ്ചര്യപ്പെട്ടു പോവും. തൊഴിലില്ലായ്മ ഇരമ്പുന്ന ഉത്സവങ്ങളില്‍ മൂടാം. കേരളത്തില്‍ തൊഴിലില്ലായ്മയോ എന്ന് നാം അമ്പരന്നു പോവും. ഭൂ പൊതുവിഭവ അവകാശങ്ങള്‍ക്കുള്ള നിലവിളികള്‍ വീടു നല്‍കി മറയ്ക്കാം. ഇനി എന്തിന് ഭൂമിയെന്ന് ആരും ചോദിച്ചുപോവും. വികസനം മഹാത്ഭുതം തന്നെ!
യുക്തിബോധവും വിവേകവും സാക്ഷരത കൊണ്ടു മരവിപ്പിക്കാം. ഉയര്‍ന്നുവരുന്ന പ്രക്ഷോഭങ്ങളെ സമരപാരമ്പര്യംകൊണ്ടു മൂടിവെയ്ക്കാം. വിപ്ലവ പ്രസ്ഥാനങ്ങളെ വികസന മുന്നേറ്റ യാത്രകളിലേക്ക് സജ്ജമാക്കാം. മുള്ളെടുക്കാന്‍ മുള്ളു മതി. കൊത്തിയ പാമ്പിനെക്കൊണ്ട് വിഷമിറക്കാന്‍ മുതലാളിത്തത്തിനറിയാം. വികസനം എന്തെന്ത് അത്ഭുതങ്ങള്‍ കാണിക്കില്ല!
ജനങ്ങളുടെ പുരോഗതിയില്‍ കവിഞ്ഞ ഒരു വികസനവും ഞങ്ങള്‍ക്കു വേണ്ട എന്നു പറയാന്‍ ധൈര്യമുള്ളവര്‍ വേണം. ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ ത്രാണിയുള്ളവര്‍ വേണം. ജനകീയ സമരമുഖങ്ങളെ അവഗണിക്കുന്ന രാഷ്ട്രീയം തള്ളണം.
ഇത് ഒരു തെരഞ്ഞെടുപ്പില്‍ തീരുമാനിക്കാവുന്ന വിധം ലളിതമല്ല. മുന്നണികളെല്ലാം വികസന വേഷങ്ങളാണ്. ജനങ്ങളുടെ ചേരി അതീവ ദുര്‍ബ്ബലം. കോര്‍പറേറ്റ് വികസന മുന്നണികളോടു ജനപുരോഗതിയുടെ ശക്തികള്‍ക്ക് ഏറ്റുമുട്ടാതെ കഴിയില്ല.
വലിയ ശത്രുക്കളെ നേരിടാന്‍ ചെറിയ ശത്രുവിനെ സഹായിക്കുന്നത് എല്ലാ അതിജീവന പ്രക്രിയകളിലും കാണുന്ന സാധാരണരീതിയാണ്. കൈയകലത്തില്‍ ഐക്യപ്പെടേണ്ടതിനെ ഭ്രാന്തമായി ആശ്ലേഷിക്കാന്‍ ആരംഭിച്ചാല്‍ ജനകീയ രാഷ്ട്രീയത്തിന് മുന്നേറാനാവില്ല. പ്രതിസന്ധികളിലെ യോജിപ്പും വിശാലമായ സമരൈക്യവും രണ്ടാണ്.
കോര്‍പറേറ്റ് വികസനവും ജനപുരോഗതിയും തമ്മിലുള്ള നിത്യയുദ്ധത്തില്‍ ഒത്തുതീര്‍പ്പുകളില്ല.
വികസനം എന്നത് ഒരു മാന്ത്രിക പദമാണ്. ഏത് ദര്‍ശനത്തെയും അതു കുഴിച്ചു മൂടും. ഏതു വിവേചനത്തെയും ഒളിച്ചു വെക്കും. പിളര്‍ന്നു...
Posted by ഡോ. ആസാദ് on Wednesday, March 10, 2021
RELATED STORIES
പെരിയ ഇരട്ടക്കൊലപാതക കേസ്; ഡിസംബര്‍ 28ന് വിധി
23 Dec 2024 8:31 AM GMTസര്‍ക്കാര്‍ നിര്‍ദേശം തള്ളാന്‍ പിഎസ് സിക്ക് അധികാരമില്ല';...
23 Dec 2024 7:56 AM GMTഅതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്‍ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTവര്‍ഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസിന്റേത്: എം വി...
23 Dec 2024 6:25 AM GMTവളര്‍ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMT