- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദേശീയപാത 66 വികസനം: നഷ്ടപരിഹാര വിതരണ നടപടികള്‍ വേഗത്തിലാക്കാന്‍ അദാലത്ത്

എറണാകുളം: ദേശീയപാത 66 വികസനത്തിനായി ഏറ്റെടുക്കുന്ന സ്ഥലത്തിന് നഷ്ടപരിഹാരം അനുവദിക്കുന്നതിന്റെ ഭാഗമായി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ഒക്ടോബര്‍ ആറ്, ഏഴ്, എട്ട്, 11 തീയതികളില്‍ അദാലത്ത് സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.
കണയന്നൂര്‍ താലൂക്കില്‍ ഇടപ്പള്ളി നോര്‍ത്ത്, ചേരാനല്ലൂര്‍, പറവൂര്‍ താലൂക്കിലെ വരാപ്പുഴ, ആലങ്ങാട്, കോട്ടുവള്ളി, പറവൂര്‍, വടക്കേക്കര, മൂത്തകുന്നം എന്നീ വില്ലേജുകളിലായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കഴിഞ്ഞ ജനുവരിയില്‍ പ്രസിദ്ധീകരിച്ച 3 ഡി വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട 22.4495 ഹെക്ടര്‍ സ്ഥലത്തിന്റെ നഷ്ടപരിഹാര വിതരണം വേഗത്തിലാക്കുന്നതിനായാണ് അദാലത്ത്.
വില്ലേജ് അടിസ്ഥാനത്തില്‍ അദാലത്ത് നടത്തുന്ന തീയതി, സ്ഥലം സമയം ചുവടെ
ഇടപ്പള്ളി നോര്‍ത്ത്, ചേരാനല്ലൂര്‍ വില്ലേജുകള്‍ – 2021 ഒക്ടോബര്‍ 06 – ഫ്രണ്ട്‌സ് ലൈബ്രറി കുന്നുംപുറം – രാവിലെ 10 മുതല്‍ വൈകിട്ട് 05 വരെ
ആലങ്ങാട്, വരാപ്പുഴ വില്ലേജുകള്‍ – 2021 ഒക്ടോബ!ര്‍ 07 – സെന്റ് ഫിലോമിനാസ് എല്‍.പി സ്‌കൂള്‍ ഹാള്‍, കൂനമ്മാവ് – രാവിലെ 10 മുതല്‍ വൈകിട്ട് 05 വരെ
വടക്കേക്കര, മൂത്തകുന്നം വില്ലേജുകള്‍ – 2021 ഒക്ടോബര്‍ 08 – സര്‍വീസ് സഹകരണ ബാങ്ക് നം 3131 ഓ!ഡിറ്റോറിയം വടക്കേക്കര – രാവിലെ 10 മുതല്‍ വൈകിട്ട് 05 വരെ
കോട്ടുവള്ളി, പറവൂര്‍ വില്ലേജുകള്‍ – 2021 ഒക്ടോബര്‍ 11 – എന്‍ എസ് എസ് കരയോഗം ഹാള്‍, വഴിക്കുളങ്ങര, പറവൂര്‍ – രാവിലെ 10 മുതല്‍ വൈകിട്ട് 05 വരെ
ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട ഭൂവുടമകള്‍ക്ക് വിതരണം ചെയ്യുന്നതിന് 1114.24 കോടി രൂപ നാഷണല്‍ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യ അനുവദിച്ചിട്ടുണ്ട്. ഇതില്‍ 253.12 കോടി രൂപ ഭൂമി ഏറ്റെടുക്കലിന്റെ ചുമതലയുള്ള ലാന്‍ഡ് അക്വിസിഷന്‍ സ്‌പെഷ്യല്‍ ഡപ്യൂട്ടി കളക്ടറുടെയും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രൊജക്ട് ഡയറക്ടറുടെയും ജോയിന്റ് അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ട്. ചേരാനല്ലൂര്‍ വില്ലേജിലെ ഒന്‍പത് ഫയലുകളില്‍ ഇതിനകം തീര്‍പ്പാക്കി 12 ഭൂവുടമകള്‍ക്ക് 9.8 കോടി രൂപ വിതരണം ചെയ്തു. 0.1395 ഹെക്ടര്‍ സ്ഥലമാണ് ഇവരില്‍ നിന്നും ഏറ്റെടുത്തത്.
നഷ്ടപരിഹാരം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഹാജരാക്കേണ്ട രേഖകള്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും കാലതാമസം കൂടാതെ ലഭ്യമാക്കുന്നതിന് വില്ലേജ് ഓഫീസ്, സബ് രജിസ്ട്രാര്‍ ഓഫീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ അദാലത്തില്‍ പങ്കെടുക്കും.
അദാലത്തില്‍ വിചാരണ സമയത്ത് ഹാജരാക്കേണ്ട രേഖകള്‍
1. വസ്തുവിന്റെ അസ്സല്‍ ആധാരം/ പട്ടയം
2. മുന്‍ ആധാരങ്ങള്‍ (30 വര്‍ഷം വരെ ഉള്ളത്)
3. ആധാരപ്രകാരം വസ്തുവില്‍ ജന്മാവകാശം ഇല്ലെങ്കില്‍ ലാന്‍ഡ് െ്രെടബ്യൂണലില്‍ നിന്നും ലഭിച്ച ക്രയ സര്‍ട്ടിഫിക്കറ്റ് (പട്ടയം)
4. നടപ്പു സാമ്പത്തിക വര്‍ഷത്തെ ഭൂനികുതി രസീത് (ഭൂഉടമയുടെ പേരില്‍
പോക്കുവരവ് ചെയ്തത്)
5. ഏറ്റെടുക്കുന്ന ഭൂമിയില്‍ ജപ്തി നടപടി ഇല്ലായെന്നുള്ള സര്‍ട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസ്)
6. പൊസഷന്‍, നോണ്‍ അറ്റാച്ച്‌മെന്റ് സര്‍ട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസ്) ആറു മാസത്തിനുള്ളില്‍ അനുവദിച്ചത്.
7. നോട്ടീസ് കാലയളവ് വരെയുള്ള 30 വര്‍ഷത്തെ കുടിക്കട സര്‍ട്ടിഫിക്കറ്റ് (സബ് രജിസ്ട്രാര്‍ ഓഫീസ് )
8. ഏറ്റെടുക്കുന്ന ഭൂമിയില്‍ കെട്ടിടം ഉണ്ടെങ്കില്‍ നടപ്പു സാമ്പത്തിക വര്‍ഷത്തെ കെട്ടിട നികുതി രസീത്
9. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് (പഞ്ചായത്ത്/മുനിസിപ്പല്‍/കോര്‍പ്പറേഷന്‍)
10. ഏറ്റെടുക്കുന്ന വസ്തുവിന്റെ ഉടമ ജീവിച്ചിരിപ്പില്ലെങ്കില്‍ (എ) മരണ സര്‍ട്ടിഫിക്കറ്റ് (ബി) അവകാശ സര്‍ട്ടിഫിക്കറ്റ് (താലൂക്ക് തഹസില്‍ദാരില്‍ നിന്നുള്ളത്)
11. ഉടമസ്ഥന് പകരം മറ്റാരെങ്കിലും ആണ് ഹാജരാകുന്നതെങ്കില്‍ നിയമാനുസൃതം അധികാരപ്പെടുത്തിയിട്ടുള്ള മുക്ത്യാര്‍ (600 രൂപ സ്റ്റാമ്പ് പേപ്പറില്‍) (പവര്‍ ഓഫ് അറ്റോര്‍ണി). ആധാരകക്ഷി വിദേശത്താണെങ്കില്‍ എംബസി മുഖേന ലഭ്യമാക്കിയ പവര്‍ ഓഫ് അറ്റോര്‍ണി
12. വസ്തു സംബന്ധിച്ച് മറ്റേതെങ്കിലും രേഖകള്‍ ഉണ്ടെങ്കില്‍ അവ
13. വസ്തുവിന്റെ ഉടമയെ തിരിച്ചറിയുന്നതിനുള്ള തിരിച്ചറിയല്‍ കാര്‍ഡ് /ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് (ഒറിജിനല്‍)
14. പാന്‍ കാര്‍ഡ് (ഒറിജിനല്‍), അറ്റസ്റ്റ് ചെയ്ത പകര്‍പ്പ്
15. ആധാര്‍ കാര്‍ഡ് (ഒറിജിനല്‍), അറ്റസ്റ്റ് ചെയ്ത പകര്‍പ്പ്
16. ബാങ്ക് അക്കൗണ്ട് പാസ്സ് ബുക്ക് (അറ്റസ്റ്റ് ചെയ്ത പകര്‍പ്പും)
17. പൂര്‍ണ്ണമായും കുടിയൊഴിപ്പിക്കപ്പെടുന്ന പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരാണെങ്കില്‍ ജാതി സര്‍ട്ടിഫിക്കറ്റ്
18. രേഖകളില്‍ പേരു വ്യത്യാസം ഉണ്ടെങ്കില്‍ വില്ലേജ് ഓഫീസര്‍ നല്‍കിയ വണ്‍ ആന്റ് സെയിം സര്‍ട്ടിഫിക്കറ്റ്
19. സര്‍വ്വെ നമ്പറില്‍ വ്യത്യാസമുണ്ടെങ്കില്‍ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രവും ഇരുസര്‍വ്വെ നമ്പറുകളിലെയും 30 വര്‍ഷത്തെ കുടിക്കട സര്‍ട്ടിഫിക്കറ്റും
20. തണ്ടപ്പേര്‍ പകര്‍പ്പ്
RELATED STORIES
പെരുമ്പാവൂരില്‍ ലഹരിവേട്ട; പിടിയിലായത് മയക്കുമരുന്ന് കടത്തുന്ന പ്രധാന...
2 May 2025 11:28 AM GMTനാഷനല്‍ ഹെറാള്‍ഡ് കേസ്; സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും...
2 May 2025 10:54 AM GMTസുഹൃത്തിനെ കണ്ട മോദി സ്വയം മറന്നു; മോദിക്കുള്ള മറുപടി മുഖ്യമന്ത്രി...
2 May 2025 10:33 AM GMTയുവാവിനു വെട്ടേറ്റു; അക്രമം വാക്കുതര്‍ക്കത്തിനിടെ
2 May 2025 10:12 AM GMTപി വി അന്‍വറിനെ യുഡിഎഫില്‍ സഹകരിപ്പിച്ചേക്കും; അന്തിമ തീരുമാനം...
2 May 2025 9:53 AM GMTആക്രമണം തുടര്‍ന്ന് ഇസ്രായേല്‍; ഗസയില്‍ ഇന്നു മാത്രം കൊല്ലപ്പെട്ടത് 20...
2 May 2025 9:27 AM GMT