Latest News

ഡിജിപിയുടെ ഓണ്‍ലൈന്‍ അദാലത്ത് മെയ് 11നും 23നും

പോലിസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നല്‍കാം

ഡിജിപിയുടെ ഓണ്‍ലൈന്‍ അദാലത്ത് മെയ് 11നും 23നും
X

തിരുവനന്തപുരം: പോലിസ് ഉദ്യോഗസ്ഥരുടെ പരാതികളില്‍ പരിഹാരം കാണുന്നതിനായി സംസ്ഥാന പോലിസ് മേധാവി അനില്‍ കാന്ത് മെയ് 11, 23, ജൂണ്‍ ആറ് തിയ്യതികളില്‍ ഓണ്‍ലൈന്‍ അദാലത്ത് നടത്തും.

ആലപ്പുഴ, കാസര്‍ഗോഡ് എന്നിവിടങ്ങളിലെ പോലിസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ മെയ് 11 നാണ് പരിഗണിക്കുന്നത്. പരാതികള്‍ ഏപ്രില്‍ 22 ന് മുമ്പ് പോലിസ് ആസ്ഥാനത്ത് ലഭിക്കണം. കൊല്ലം സിറ്റി, കൊല്ലം റൂറല്‍ എന്നീ പോലിസ് ജില്ലകളിലെ പരാതികള്‍ മെയ് 23 ന് പരിഗണിക്കും. പരാതികള്‍ ലഭിക്കേണ്ട അവസാന തിയ്യതി മെയ് അഞ്ചാണ്. എസ്.എ.പി, കെ.എ.പി നാല് ബറ്റാലിയനുകളിലെ പോലിസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ ജൂണ്‍ ആറിന് പരിഗണിക്കും. പരാതികള്‍ ലഭിക്കേണ്ട അവസാന തിയ്യതി മെയ് 15 ആണ്. പരാതികള്‍ spctalks.pol@kerala.gov.in വിലാസത്തില്‍ ലഭിക്കണം. പരാതിയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243.

SPC Talks with Cops എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലിസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പോലിസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. പോലിസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്റെ പ്രത്യേകത. പോലിസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നല്‍കാം.

Next Story

RELATED STORIES

Share it