Latest News

ഡിജിപിയുടെ ഓണ്‍ലൈന്‍ അദാലത്ത് ഡിസംബര്‍ 31ന്

പരാതികള്‍ spctalks.pol@kerala.gov.in എന്ന വിലാസത്തില്‍ ഡിസംബര്‍ 28ന് മുമ്പ് ലഭിക്കണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243.

ഡിജിപിയുടെ ഓണ്‍ലൈന്‍ അദാലത്ത് ഡിസംബര്‍ 31ന്
X

തിരുവനന്തപുരം: ഡിസംബര്‍ 31ന് നടക്കുന്ന സംസ്ഥാന പോലിസ് മേധാവിയുടെ അടുത്ത ഓണ്‍ലൈന്‍ പരാതിപരിഹാര പരിപാടിയില്‍ എസ്എപി, കണ്ണൂരിലെ കെഎപി നാല് ബറ്റാലിയനുകളിലെ പരാതികള്‍ പരിഗണിക്കും. പരാതികള്‍ spctalks.pol@kerala.gov.in എന്ന വിലാസത്തില്‍ ഡിസംബര്‍ 28ന് മുമ്പ് ലഭിക്കണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243.

SPC talks with cops എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലfസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പോലിസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. പോലിസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്റെ പ്രത്യേകത. പോലിസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നല്‍കാം. രണ്ട് പോലിസ് ജില്ലകളില്‍ നിന്നുള്ള പരാതികള്‍ വീതം എല്ലാ ആഴ്ചയും ഓണ്‍ലൈനായി പരിഗണിക്കാനാണ് ഉദ്ദേശിക്കുന്നത്.


Next Story

RELATED STORIES

Share it