Latest News

മലപ്പുറത്ത് ഡയാലിസിസ് രോഗികള്‍ ദുരിതത്തില്‍

നിലവില്‍ മുടങ്ങിയിട്ടില്ലെങ്കിലും ജില്ലക്ക് പുറത്ത് നിന്ന് എത്തിക്കുന്ന മരുന്നുകളിലും ഉപകരണങ്ങളിലും ക്ഷാമം നേരിടുന്നതാണ് ഇത്തരത്തിലുള്ള രോഗികളെ ആശങ്കയിലാക്കുന്നത്.

മലപ്പുറത്ത് ഡയാലിസിസ് രോഗികള്‍ ദുരിതത്തില്‍
X

മലപ്പുറം: കൊവിഡ് രോഗവ്യാപന പശ്ചാതലത്തില്‍ ജില്ലയില്‍ ഡയാലിസിസ് ചെയ്യുന്ന വൃക്കരോഗികള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ക്കും മരുന്നുകള്‍ക്കും ക്ഷാമം നേരിടുന്നു. കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന ഡയാലിസിസ് സാമഗ്രികളുടെ ലഭ്യത ജില്ലയില്‍ ഉറപ്പു വരുത്തണമെന്നാണ് രോഗികളുടെയും ഡയാലിസിസ് കേന്ദ്രങ്ങളുടെയും ആവശ്യം. ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസിന് വിധേയരായി ജീവന്‍ നിലനിര്‍ത്തി കൊണ്ടിരിക്കുന്ന ആയിരകണക്കിന് വൃക്കരോഗികളാണ് ജില്ലയിലുള്ളത്. നിലവില്‍ മുടങ്ങിയിട്ടില്ലെങ്കിലും ജില്ലക്ക് പുറത്ത് നിന്ന് എത്തിക്കുന്ന മരുന്നുകളിലും ഉപകരണങ്ങളിലും ക്ഷാമം നേരിടുന്നതാണ് ഇത്തരത്തിലുള്ള രോഗികളെ ആശങ്കയിലാക്കുന്നത്.

വൃക്കരോഗികള്‍ക്ക് അടക്കമുള്ള ജീവന്‍ രക്ഷാമരുന്നുകളുടെ ലഭ്യത ഉറപ്പാക്കാന്‍ ഇടപെടല്‍ ആവശ്യമാണെന്നും മറ്റ് ജില്ലകളെ ആശ്രയിച്ചുള്ള ഇത്തരം മരുന്നുകളുടെ വിതരണത്തിന് സംവിധാനങ്ങള്‍ ഒരുക്കണമെന്നും അഡ്വ. ഉമ്മര്‍ എംഎല്‍എ പറഞ്ഞു

ഡയാലിസിന് ആവശ്യമായ ഡയലൈസര്‍, ബ്ലൈഡ് ട്യൂബിങ്, ഫിസ്റ്റുല നീഡില്‍, ട്രാന്‍സ് ഡ്യൂസര്‍ പ്രൊട്ടക്റ്റര്‍, ആസിഡ് കോണ്‍സറ്റേറ്റര്‍, ബൈകാര്‍ബണേറ്റ് പൗഡര്‍, ഹെപ്പാരിന്‍ തുടങ്ങിയ ഉപകരണവും മരുന്നുകളും നിലവില്‍ കോഴിക്കോട് നിന്നും സ്റ്ററില്‍ ഗ്ലൗ, സിറിഞ്ച്, ഐ വി സെറ്റ്, ലൂക്കോപോറെ, കോട്ടണ്‍, സ്റ്റെറിങ്ങ് കിറ്റ്, മാസ്‌ക് തുടങ്ങിയവ പാലക്കാട് നിന്നുമാണ് ജില്ലയിലെത്തുന്നത് മൊത്ത വിതരണക്കാരില്‍ സ്റ്റോക്ക് കുറഞ്ഞതു കാരണം ചിലര്‍ തുറക്കാതായതും, ജില്ലക്ക് പുറത്ത് നിന്ന് എത്തിക്കുന്നതിലെ പ്രതിസന്ധികളുമാണ് നിലവില്‍ ആശങ്കക്കിടയാക്കുന്നത്.

ബൈറ്റ് രോഗികള്‍ 40 ലേറെ പേര്‍ക്ക് ഡയാലിസിസ് സൗകര്യമൊരുക്കുന്ന മഞ്ചേരി മെഡിക്കല്‍ കോളജിന് സമീപത്തെ സിഎച്ച് സെന്ററിലും ഉപകരണങ്ങളുടെയും മരുന്നുകളുടെയും ക്ഷാമം രൂക്ഷമായുണ്ട്. ജീവന്‍ രക്ഷാമരുന്നുകളുടെ സുഗമമായ ലഭ്യതയും വിതരണവും ജില്ലയില്‍ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മഞ്ചേരി സിഎച്ച് സെന്റര്‍ സെക്രട്ടറി കണ്ണിയന്‍ മുഹമ്മദലി പറഞ്ഞു.

Next Story

RELATED STORIES

Share it