Latest News

ഡിപ്ലോമാറ്റിക് സ്വര്‍ണ്ണക്കടത്ത്: സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്ക് പങ്കെന്ന് സൂചന

സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ മോശംപെരുമാറ്റത്തിന് പുറത്താക്കിയ മുന്‍ ജീവനക്കാരനാണ് എന്ന് യുഎഇ കോണ്‍സുലേറ്റ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഡിപ്ലോമാറ്റിക് സ്വര്‍ണ്ണക്കടത്ത്: സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്ക് പങ്കെന്ന് സൂചന
X

കൊച്ചി: യുഎഇ കോണ്‍സുലേറ്റില്‍ നിന്നു വന്ന കാര്‍ഗോയില്‍ 30 കിലോ സ്വര്‍ണം കടത്തിയ സംഭവത്തില്‍ സംസ്ഥാനത്തെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്ക് പങ്കെന്ന് വെളിപ്പെടുത്തല്‍. സംസ്ഥാന ഐടി വകുപ്പിലെ ഉദ്യോഗസ്ഥക്കാണ് സ്വര്‍ണകടത്തില്‍ പങ്കുള്ളതായി വിവരം ലഭിച്ചത്. സ്വര്‍ണ്ണക്കടത്തില്‍ യുഎഇ കോണ്‍സുലേറ്റിലെ മുന്‍ പിആര്‍ഒ സരിത്തിനെ അറസ്റ്റു ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഉദ്യോഗസ്ഥയുടെ പങ്ക് സംബന്ധിച്ച സൂചന ലഭിച്ചത്. 30ന് തലസ്ഥാനത്തെത്തിയ കാര്‍ഗോയിലാണ് 30 കിലോ വരുന്ന 15 കോടിയുടെ സ്വര്‍ണം കണ്ടെത്തിയത്. ബാത്‌റൂം ഫിറ്റിംഗ് , ടവല്‍ ചുരുള്‍ എന്നിവയിലാണ് 30 കിലോ സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്.

സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ മോശംപെരുമാറ്റത്തിന് പുറത്താക്കിയ മുന്‍ ജീവനക്കാരനാണ് എന്ന് യുഎഇ കോണ്‍സുലേറ്റ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. കോണ്‍സുലേറ്റിനോ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കോ ഇതില്‍ പങ്കില്ലെന്നും കോണ്‍സുലേറ്റ് അറിയിച്ചു. സംഭവം നടക്കുന്നതിന് ഏറെനാള്‍ മുന്‍പേ ആ ജീവനക്കാരനെ മോശം പെരുമാറ്റത്തിന്റെ പേരില്‍ പുറത്താക്കിയിരുന്നു. കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള അറിവ് ദുരുപയോഗം ചെയ്ത് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുകയായിരുന്നുവെന്നും വാര്‍ത്താകുറിപ്പില്‍ കോണ്‍സുലേറ്റ് വ്യക്തമാക്കി. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടികളുണ്ടാകണമെന്നും കോണ്‍സുലേറ്റ് ആവശ്യപ്പെട്ടു.

ആദ്യമായാണ് ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി സ്വര്‍ണ്ണക്കടത്ത് പിടികൂടുന്നത്. ഡിപ്ലോമാറ്റിക് ചാനലില്‍ വരുന്ന കാര്‍ഗോ പരിശോധനയ്ക്ക് ശേഷം ഏറ്റെടുക്കാനും തുറക്കാനുമുളള അധികാരം കോണ്‍സുലേറ്റിന് മാത്രമാണ്. ഇത് മുതലെടുത്താണ് സ്വര്‍ണക്കടത്തിനു ശ്രമിച്ചത്.

സംഭവത്തില്‍ അറസ്റ്റിലായ സരിത്ത് സ്വര്‍ണമടങ്ങിയ കാര്‍ഗോ വിട്ടു കിട്ടാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. കാര്‍ഗോ തുറന്നാല്‍ നിയമ നടപടിയുണ്ടാകുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. കോണ്‍സുലേറ്റിന്റെ വിലാസത്തില്‍ വന്ന ഡിപ്ലോമാറ്റിക് കാര്‍ഗോയില്‍ വന്ന വസ്തുക്കളൊന്നും ദുബൈയിലക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നില്ല എന്നാണ് കോണ്‍സുലേറ്റ് കസ്റ്റംസിനെ അറിയിച്ചത്.


Next Story

RELATED STORIES

Share it