Latest News

കുടുംബകേസില്‍ നടപടി ആവശ്യപ്പെട്ട മന്ത്രി ജിആര്‍ അനിലുമായി വാക്കേറ്റം; വട്ടപ്പാറ എസ്എച്ച്ഒയെ വിജിലന്‍സിലേക്ക് മാറ്റി

ഗിരി ലാലിനെ വിജിലന്‍സിലേക്കാണ് മാറ്റിയത്

കുടുംബകേസില്‍ നടപടി ആവശ്യപ്പെട്ട മന്ത്രി ജിആര്‍ അനിലുമായി വാക്കേറ്റം; വട്ടപ്പാറ എസ്എച്ച്ഒയെ വിജിലന്‍സിലേക്ക് മാറ്റി
X

തിരുവനന്തപുരം: ഭക്ഷ്യ മന്ത്രി ജിആര്‍ അനിലും വട്ടപ്പാറ പോലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഗിരിലാലും തമ്മില്‍ വാക്കു തര്‍ക്കം നടക്കുന്നതിന്റെ ഓഡിയോ പുറത്ത് വന്നു. ഒരു കുടുംബ കേസില്‍ ഇടപെടാനായി ഇന്‍സ്‌പെക്ടറെ വിളിച്ചപ്പോഴാണ് തര്‍ക്കമുണ്ടായത്. ന്യായമായി കാര്യങ്ങള്‍ ചെയ്യാമെന്ന ഇന്‍സ്‌പെക്ടറുടെ മറുപടിയാണ് മന്ത്രിയെ പ്രകോപിച്ചത്. ഓഡിയോ പുറത്തുവന്നതിന് പിന്നാലെ ഇന്‍സ്‌പെക്ടറെ സ്ഥലം മാറ്റി. ഗിരി ലാലിനെ വിജിലന്‍സിലേക്കാണ് മാറ്റിയത്.

ഇന്നലെ രാത്രിയാണ് ഭക്ഷ്യമന്ത്രിയും നെടുമങ്ങാട് എംഎല്‍എയുമായ ജിആര്‍ അനില്‍ വട്ടപ്പാറ എസ്.എച്ച്.ഒ ഗിരിലാലിനെ വിളിക്കുന്നത്. രണ്ടാം ഭര്‍ത്താവ് 11 വയസ്സുകാരനായ മകനെ ഉപദ്രവിക്കുന്നുവെന്ന ഒരു വീട്ടമ്മയുടെ പരാതിയില്‍ നടപടിവേണമെന്നായിരുന്നു മന്ത്രി ആവശ്യം. പിന്നാലെ, പെട്ടന്ന് മന്ത്രിയും ഇന്‍സ്‌പെക്ടറും തമ്മില്‍ വാക്കേറ്റമായി. മന്ത്രി ഉന്നത പോലിസ് ഉദ്യോഗസ്ഥരെ പരാതി അറിയിച്ചു.

തിരുവനന്തപുരം റൂറല്‍ എസ്പി ഗിരിലാലിനോട് വിശദീകരണം തേടി. ഇന്നലെ ലഭിച്ച പരാതിയില്‍ കുട്ടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തി വട്ടപ്പാറ പോലിസ് ഇന്ന് കേസെടുത്തു. ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരമാണ് രണ്ടാനച്ഛനെതിരെ കേസെടുത്തത്.

Next Story

RELATED STORIES

Share it