- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് പുതുക്കല്‍ കാലതാമസം ഒഴിവാക്കാന്‍ ജില്ലാതല കമ്മറ്റികള്‍ രൂപീകരിക്കുന്നു
തിരുവനന്തപുരം: പത്തുവര്‍ഷം കഴിഞ്ഞ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാന്‍ ജില്ലാതല കമ്മറ്റികള്‍ രൂപീകരിക്കാന്‍ ചട്ടങ്ങളില്‍ കാലാനുസൃതമായ മാറ്റം വരുത്താന്‍ നിര്‍ദേശിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍.
നേരത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍മാനും ചീഫ് ടൗണ്‍പ്ലാനര്‍ കണ്‍വീനറുമായ അഞ്ചംഗസമിതിയാണ് കാലാവധി നീട്ടി നല്‍കാനുള്ള അപേക്ഷകള്‍ പരിഗണിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കാലതാമസം വരികയും കെട്ടിട നിര്‍മാതാക്കള്‍ക്ക് ബുദ്ധിമുട്ടുവരികയും ചെയ്യുന്നുവെന്ന പരാതികള്‍ പരിഗണിച്ചാണ് കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുന്നത്. നിക്ഷേപങ്ങളെയും സംരംഭങ്ങളേയും പ്രോത്സാഹിപ്പിക്കുക എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടിന്റെ ഭാഗം കൂടിയാണ് പുതിയ മാറ്റമെന്ന് മന്ത്രി വ്യക്തമാക്കി.
പത്ത് വര്‍ഷത്തെ കാലാവധി കഴിയുന്ന പെര്‍മിറ്റുകളുടെ സമയപരിധി ദീര്‍ഘിപ്പിക്കുന്നതിനായി കെട്ടിട നിര്‍മ്മാണ ചട്ടം 58 പ്രകാരം ജില്ലാ ടൗണ്‍ പ്ലാനറെ കണ്‍വീനറാക്കിയും ജില്ലാ പഞ്ചായത്ത് എക്സിക്യുട്ടീവ് എന്‍ജിനിയര്‍, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ എന്‍ജിനിയര്‍ എന്നിവരെ അംഗങ്ങളാക്കിയും ജില്ലാതല കമ്മറ്റികള്‍ രൂപീകരിക്കുകയാണ് ചെയ്യുന്നത്. ഈ കമ്മറ്റികളുടെ മുന്നിലേക്കെത്തുന്ന അപേക്ഷകളില്‍ 30 ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ ചീഫ് ടൗണ്‍പ്ലാനര്‍ കണ്‍വീനറായ കമ്മിറ്റിക്ക് ലഭിച്ച, തീര്‍പ്പാക്കാത്ത അപേക്ഷകളെല്ലാം പുതിയ ജില്ലാതല കമ്മിറ്റിക്ക് കൈമാറി സമയബന്ധിതമായി തീര്‍പ്പാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
RELATED STORIES
ജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTവര്‍ഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസിന്റേത്: എം വി...
23 Dec 2024 6:25 AM GMTവളര്‍ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMTപ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; ലാ ലിഗയില്‍ റയല്‍...
23 Dec 2024 5:53 AM GMTവിജയരാഘവന് തെറ്റായൊന്നും പറഞ്ഞിട്ടില്ല: പി കെ ശ്രീമതി
23 Dec 2024 5:43 AM GMTഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍; മൂന്നു പേര് കൊല്ലപ്പെട്ടു;...
23 Dec 2024 4:48 AM GMT