Latest News

കൊവിഡിന് ചാണകം തേച്ച് മൂത്രം കുടിക്കേണ്ട ;ബ്ലാക് ഫംഗസ് കൂടി പിടികൂടുമെന്ന് വിദഗ്ധര്‍

ചാണകവും മൂത്രവും ചേര്‍ത്ത് ശരീരത്തില്‍ പുരട്ടി പശുക്കളെ കെട്ടിപ്പിക്കുന്ന ചടങ്ങാണ് അഖില്‍ ഭാരത് ഹിന്ദുമഹാസഭയുടെ ആഭിമുഖ്യത്തില്‍ പ്രധാനമായും നടക്കുന്നത്

കൊവിഡിന് ചാണകം തേച്ച് മൂത്രം കുടിക്കേണ്ട ;ബ്ലാക് ഫംഗസ് കൂടി പിടികൂടുമെന്ന് വിദഗ്ധര്‍
X

അഹമ്മദാബാദ്: കൊവിഡിനുള്ള ചികിത്സ എന്ന തരത്തില്‍ ബിജെപി മന്ത്രിമാരുള്‍പ്പടെ പ്രചരിപ്പിക്കുന്ന ചാണക, മൂത്ര ചികിത്സ വിഢിത്തം എന്നതിലുപരി അത്യന്തം അപകടം നിറഞ്ഞത് കൂടിയാണെന്ന് വിദഗ്ധര്‍. അഖില്‍ ഭാരത് ഹിന്ദുമഹാസഭയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും നടക്കുന്ന ചാണകം പുരട്ടല്‍, പശുമൂത്രം കുടിക്കല്‍ പരിപാടിക്കെതിരേയാണ് അഹമ്മദാബാദിലെ അലോപ്പതി ഡോക്ടര്‍മാര്‍ രംഗത്തുവന്നത്.

കൊവിഡിനെ ചെറുക്കാന്‍ ദേഹമാസകലം ചാണകം പുരട്ടുന്നത് കൊണ്ട് ഒരു ഗുണവുമില്ലെന്നു മാത്രമല്ല, മറ്റ് അസുഖങ്ങള്‍ കൂടി പിടിപെടുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രാജ്യത്ത് കൊവിഡിനു പുറമെ ഭീഷണി ഉയര്‍ത്തുന്ന ബ്ലാക് ഫംഗസ് പിടിപെടാന്‍ ഇത്തരം ചെയ്തികള്‍ കാരണമാകും. ചാണകവും മൂത്രവും ചേര്‍ത്ത് ശരീരത്തില്‍ പുരട്ടി പശുക്കളെ കെട്ടിപ്പിക്കുന്ന ചടങ്ങാണ് അഖില്‍ ഭാരത് ഹിന്ദുമഹാസഭയുടെ ആഭിമുഖ്യത്തില്‍ പ്രധാനമായും നടക്കുന്നത്. പശുമൂത്രം കുടിക്കുകയും ചെയ്യും. ഇങ്ങിനെ ചെയ്യുന്നതിലൂടെ ബ്ലാക് ഫംഗസ് അഥവാ മ്യൂക്കോമൈക്കോസിസ് ബാധിക്കും. ചാണകത്തില്‍ ഇത്തരം ഫംഗസുകള്‍ ധാരളമായി കാണപ്പെടാറുണ്ട്. വായുവിലുള്ളതിനെക്കാള്‍ ബ്ലാക് ഫംഗസുകള്‍ ചാണകത്തിലുണ്ട്. ചാണകം ദേഹത്തു പുരട്ടുന്നതിലൂടെ ഇവ വളരെവേഗം ശരീരത്തിലേത്തും.

ഈ ഫംഗസുകള്‍ മിക്ക ആളുകള്‍ക്കും ദോഷകരമല്ല. എന്നിരുന്നാലും, രോഗപ്രതിരോധ ശേഷി ദുര്‍ബലമാക്കിയ ആളുകളിലേക്ക് ഇത് വളരെവേഗം പ്രവേശിച്ച് ശ്വാസകോശത്തിലോ സൈനസുകളിലോ അണുബാധയുണ്ടാക്കും. പിന്നീട് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യും. കൊവിഡിനു പുറമെ ബ്ലാക് ഫംഗസ് കൂടി ക്ഷണിച്ചു വരുത്തലാണ് ചാണക ചികിത്സയിലൂടെ ലഭിക്കുന്ന ഏക കാര്യമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

Next Story

RELATED STORIES

Share it