Latest News

സവര്‍ണ സംവരണം നടപ്പാക്കരുത്: നവംബര്‍ 9ന് സംവരണ സമുദായ മുന്നണിയുടെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനങ്ങളില്‍ ധര്‍ണ

സവര്‍ണ സംവരണം നടപ്പാക്കരുത്: നവംബര്‍ 9ന് സംവരണ സമുദായ മുന്നണിയുടെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനങ്ങളില്‍ ധര്‍ണ
X

തിരുവനന്തപുരം: സവര്‍ണ സംവരണം നടപ്പാക്കിയ നടപടിയില്‍ നിന്ന് കേരള സര്‍ക്കാര്‍ പിന്‍മാറണമെന്നാവശ്യപ്പെട്ടുകൊണ്ട് സംവരണ സമുദായ മുന്നണി നവംബര്‍ 9ന് ജില്ലാ കളക്ട്രേറ്റുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തുന്നു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് രാവിലെ 10 മണി മുതല്‍ ധര്‍ണ ആരംഭിക്കുമെന്ന് ശനിയാഴ്ച മുന്നണി പ്രസിഡന്റ് വി ദിനകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗമാണ് തീരുമാനിച്ചത്.

മുന്നാക്ക സംവരണം സംബന്ധിച്ച 103-ാം ഭരണഘടനാ ഭേദഗതിയെ ചോദ്യം ചെയ്തു കൊണ്ടുളള കേസ് സുപ്രിം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള 10 % സംവരണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ത്തിവയ്ക്കണം, മുന്നാക്ക സംവരണം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച 3.1.2020ലേയും 11.8.20 20ലേയും 12.10.2020ലേയും ഉത്തരവുകളും 23.10.2020ലെ കെഎസ്എസ്ആര്‍ റൂള്‍സ് ഭേദഗതിയും റദ്ദു ചെയ്യണം, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും ദേവസ്വം ബോര്‍ഡ് അടക്കമുള്ള സ്ഥാപനങ്ങളിലെ നിയമനത്തിനും പട്ടികജാതി - പട്ടിക വര്‍ഗ്ഗ - പിന്നാക്ക വിഭാഗങ്ങള്‍ക്ക് നിലവിലുളള 50 % സംവരണം പൂര്‍ണമായും ലഭിയ്ക്കുന്നതിന് നടപടി സ്വീകരിക്കണം, ജനസംഖ്യയും സാമൂഹ്യ പിന്നോക്കാവസ്ഥയും പരിഗണിച്ച് സംവരണം പുനര്‍നിര്‍ണയം ചെയ്യുന്നതിന് സംവരണ കമ്മീഷനെ നിയമിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചാണ് ധര്‍ണ നടത്തുന്നത്.

Next Story

RELATED STORIES

Share it