Latest News

മസ്ജിദുകളില്‍ മാത്രമായി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുത്; അല്‍ ഹാദി അസോസിയഷന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു

മസ്ജിദുകളില്‍ മാത്രമായി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുത്; അല്‍ ഹാദി അസോസിയഷന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു
X

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി നാളെ നടക്കുന്ന സര്‍വ്വകക്ഷിയോഗത്തില്‍ മസ്ജിദുകള്‍ക്ക് മാത്രമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുതെന്ന് അല്‍ ഹാദി അസോസിയേഷന്‍ മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.

പൊതു ഗതാഗതം, കച്ചവട കേന്ദ്രങ്ങള്‍ തുടങ്ങിയവയെ അപേക്ഷിച്ച് കൊവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ചും മാസ്‌ക് ധരിച്ചും കൃത്യമായ സാമൂഹിക അകലം പാലിച്ചും ശുചിത്വം നിലനിര്‍ത്തിയുമാണ് ഓരോ മസ്ജിദിലും വിശ്വാസികള്‍ ആരാധനകള്‍ നിര്‍വഹിക്കുന്നത്. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഏറ്റവും പവിത്രമായ വ്രതമാസത്തില്‍ ഈ നിഷ്ഠകള്‍ പാലിച്ചു കൊണ്ട് നമസ്‌കാരങ്ങളിലും മറ്റും പങ്ക് കൊള്ളാന്‍ തുടര്‍ന്നും അവസരമൊരുക്കുന്നതരത്തില്‍ തീരുമാനമെടുക്കണമെന്ന് കത്തില്‍ അഭ്യര്‍ത്ഥിച്ചു. കൊവിഡ് പ്രോട്ടോകോള്‍ പാലനത്തിലും പ്രതിരോധത്തിലും അല്‍ ഹാദി അസോസിയേഷന്‍ സംസ്ഥാനസര്‍ക്കാരിന് പൂര്‍ണമായ പിന്തുണ അറിയിച്ചു. അല്‍ ഹാദി അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മാഹീന്‍ ഹസ്രത്താണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്.

Next Story

RELATED STORIES

Share it