Latest News

ആശുപത്രിയിലെ കൊവിഡ് വാക്‌സിന്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍

ഡോക്ടര്‍ പി.എച്ച്.സി. യില്‍ നിന്ന് വാക്സിന്‍ എടുക്കുകയും പ്രേമയുടെ വീട്ടില്‍ ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുകയും ചെയ്തിരുന്നു. ഒരു ഡോസിന് 500 രൂപയാണ് ഇവര്‍ ഈടാക്കിയിരുന്നത്

ആശുപത്രിയിലെ കൊവിഡ് വാക്‌സിന്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍
X

ബെംഗളുരു: ആശുപത്രിയിലെ കൊവിഡ് വാക്‌സിന്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയ ഡോക്ടറെ പോലിസ് അറസ്റ്റു ചെയ്തു. ബംഗളൂരു മഞ്ജുനാഥ് നാഗറിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ പുഷ്പിതയെയാണ് സുഹൃത്തിന്റെ വീട്ടില്‍വച്ച് വാക്‌സിന്‍ വില്‍പ്പന നടത്തിതിന് അറസ്റ്റു ചെയ്തത്. മഞ്ജുനാഥ് നഗര്‍ പി.എച്ച്.സി.യിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. പുഷ്പിതയും സുഹൃത്തായ പ്രേമയും ചേര്‍ന്നാണ് വീട്ടില്‍ വച്ച് അനധികൃതമായി കൊവിഷീല്‍ഡ് വാക്സിന്‍ വില്‍പ്പന നടത്തിയത്. ഡോക്ടര്‍ പി.എച്ച്.സി. യില്‍ നിന്ന് വാക്സിന്‍ എടുക്കുകയും പ്രേമയുടെ വീട്ടില്‍ ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുകയും ചെയ്തിരുന്നു. ഒരു ഡോസിന് 500 രൂപയാണ് ഇവര്‍ ഈടാക്കിയിരുന്നത്.

സര്‍ക്കാര്‍ പോര്‍ട്ടലുകളില്‍ രജിസ്റ്റര്‍ ചെയ്ത ആളുകള്‍ക്ക് നല്‍കാനുള്ള വാക്സിന്‍ പി.എച്ച്.സി.ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. കുപ്പികള്‍ മോഷ്ടിച്ച് പ്രേമയുടെ വീട്ടില്‍ സൂക്ഷിക്കാന്‍ ഡോക്ടര്‍ ഉപയോഗിച്ച രേഖകള്‍ വ്യാജമാണെന്ന് സംശയിക്കുന്നതായി പോലിസ് അറിയിച്ചു. വ്യാജ കൊവിഡ് -19 സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട വിവരം ലഭിച്ച കോണ്‍സ്റ്റബിള്‍ സതീഷ് ജി. ചാമരാജ്പേട്ട് പി.എച്ച്.സി. യില്‍ ടെസ്റ്റ് ചെയ്യാന്‍ എന്ന വ്യാജേന എത്തിയാണ് തെളിവുകളോടെ പ്രതികളെ പിടികൂടിയത്.

Next Story

RELATED STORIES

Share it