- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കരുത്: കേരള പത്രപ്രവര്‍ത്തക യൂണിയന്‍
ഈ കേസില്‍ പോലിസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ കേസില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്നയാളെ തിരിച്ചെടുക്കുന്നത് അന്വേഷണത്തെ വരെ സ്വാധീനിക്കാന്‍ ഇടയാവുമോ എന്ന ആശങ്കയുണ്ട്.

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കരുതെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ബഷീര്‍ കൊല്ലപ്പെടാന്‍ കാരണക്കാരന്‍ ശ്രീറാം വെങ്കിട്ടരാമന്‍ അമിതമായി മദ്യപിച്ച് വാഹനമോടിച്ചതാണെന്ന കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും ഒരു സംശയവുമില്ല. ഈ കേസില്‍ പോലിസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ കേസില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്നയാളെ തിരിച്ചെടുക്കുന്നത് അന്വേഷണത്തെ വരെ സ്വാധീനിക്കാന്‍ ഇടയാവുമോ എന്ന ആശങ്കയുണ്ട്. ബഷീറിന്റെ ഭാര്യക്ക് ജോലി നല്‍കുക വഴി സര്‍ക്കാര്‍ ആ കുടുബത്തിന് നല്‍കിയ പിന്തുണ ഏവര്‍ക്കും അറിയാവുന്നതാണ്. ഈ കേസില്‍ കുറ്റവാളിയായ ശ്രീറാം വെങ്കിട്ടരാമന് അര്‍ഹമായ ശിക്ഷ ലഭിക്കണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ശക്തമായ ഇടപെടല്‍ ഉണ്ടാവുമെന്ന് തന്നെയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത്.
ശ്രീറാം വെങ്കിട്ട രാമന്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ അനുവദിക്കരുതെന്ന് കേരള പത്രപ്രവര്‍ത്തകയുണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ പി റജിയും ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷും മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.
RELATED STORIES
ഒടുവില്‍ ഒരു 'ആത്യന്തിക പരിഹാരം': ഫലസ്തീനിലെ അനീതിയുടെ ഉറവിടത്തെ...
10 May 2025 3:06 PM GMTയെമനിലെ യുഎസ് വെടിനിര്‍ത്തല്‍: സംയമനമെന്ന പേരിലെ പിന്‍വാങ്ങല്‍
9 May 2025 4:42 PM GMTഐപിഎല്ലില്‍ തീപാറും ഫോം; കിരീട സാധ്യതയില്‍ ഒന്നാമന്; നിര്‍ഭാഗ്യം...
9 May 2025 8:45 AM GMTപഹല്‍ഗാമിനു ശേഷം വിദ്വേഷവും ശത്രുതയും കുതിക്കുന്നു
8 May 2025 2:31 PM GMTആര്‍എസ്എസ് എന്തുകൊണ്ട് രാജാക്കന്മാരെ കുറിച്ച് സംസാരിക്കുന്നു?
7 May 2025 5:20 PM GMTഒരു ലൈംഗികാരോപണ കേസിനെ വര്‍ഗീയ കലാപമാക്കുന്ന വിധം
7 May 2025 12:05 PM GMT