Latest News

തനിക്കെതിരെയുള്ള പീഡനപരാതിക്കു പിന്നില്‍ സിനിമയിലുള്ളവര്‍ തന്നെയെന്ന് സംശയം: നിവിന്‍ പോളി

തനിക്കെതിരെയുള്ള പീഡനപരാതിക്കു പിന്നില്‍ ഗൂഢാലോചനയാണെന്ന് നിവിന്‍ പോളി

തനിക്കെതിരെയുള്ള പീഡനപരാതിക്കു പിന്നില്‍ സിനിമയിലുള്ളവര്‍ തന്നെയെന്ന് സംശയം: നിവിന്‍ പോളി
X

കൊച്ചി: തനിക്കെതിരേയുള്ള പീഡനപരാതിക്കു പിന്നില്‍ ഗൂഢാലോചനയാണെന്ന് നിവിന്‍ പോളി. സിനിമയിലുള്ളവര്‍ തന്നെയാണ് ഇതിനു പിന്നിലെന്ന് തനിക്ക് സംശയമുണ്ടെന്നും നിവിന്‍പോളി ആരോപിച്ചു. ഇക്കാര്യം സൂചിപ്പിച്ച് അദ്ദേഹം ക്രൈംബ്രാഞ്ച് എഡിജിപിക്ക് പരാതി നല്‍കി.

അവസരം വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നായിരുന്നു നിവിന്‍ പോളിക്കെതിരായ ആരോപണം. ആരോപണം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി വിനീത് ശ്രീനിവാസന്‍, നടി പാര്‍വതി എന്നിവര്‍ രംഗത്തത്തിയിരുന്നു. തനിക്കെതിരേ ഉയര്‍ന്ന ആരോപണത്തില്‍ പരാതിയുമായി മുന്നോട്ട് പോവുമെന്ന് പോളി നേരത്തേ വ്യക്തമാക്കിയിരുന്നു.

ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിന്റെ ഓഫിസില്‍ നേരിട്ടെത്തിയാണ് നിവിന്‍ പോളി പരാതി കൈമാറിയത്. പീഡനാരോപണം വന്ന സമയത്തു തന്നെ നിവിന്‍ പോളി ഡിജിപിക്ക് ഇ-മെയില്‍ മുഖേന പരാതി അറിയിച്ചിരുന്നു.

Next Story

RELATED STORIES

Share it