- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡോക്ടർ വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപിന്റെ വിടുതൽ ഹരജി തള്ളി

കൊല്ലം: ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപ് നല്‍കിയ വിടുതല്‍ ഹരജി കൊല്ലം അഡിഷനല്‍ സെഷന്‍സ് കോടതി തള്ളി. കേസില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഭാഗം കോടതിയെ സമീപിച്ചത്. ഹരജിയില്‍ കഴിഞ്ഞയാഴ്ച വാദം കേള്‍ക്കല്‍ പൂര്‍ത്തിയായിരുന്നു. സന്ദീപ് മനഃപൂര്‍വം കുറ്റം ചെയ്തിട്ടില്ലെന്നും സ്വയരക്ഷാര്‍ഥമാണ് വന്ദന ദാസിനെ ആക്രമിച്ചതെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. ഹൈകോടതിയില്‍ റിവിഷന്‍ ഹരജി നല്‍കുമെന്ന് പ്രതിഭാഗം അറിയിച്ചു.
കഴിഞ്ഞ വര്‍ഷം മേയ് 10നായിരുന്നു കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന ഡോക്ടര്‍ വന്ദന ദാസിനെ സന്ദീപ് കൊലപ്പെടുത്തിയത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി അപ്രതീക്ഷിതമായി വന്ദന ദാസിനെ ആക്രമിക്കുകയായിരുന്നു. കേസിന്റെ കുറ്റപത്രം പോലിസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതിനിടെ കേസില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം കോടതിയെ സമീപിക്കുകയായിരുന്നു.
വ്യക്തമായ മുന്നൊരുക്കത്തോടെയാണ് പ്രതി വന്ദന ദാസിനെ ആക്രമിച്ചതെന്ന പ്രോസിക്യൂഷന്‍ വാദത്തെ കോടതി ശരിവച്ചു. ആശുപത്രിയില്‍ എത്തിയ ശേഷം കൃത്യമായ കണക്കുകൂട്ടലോടെയാണ് പ്രതി ആയുധം കണ്ടെത്തിയതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ കേസില്‍ വിചാരണ ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ വൈകാതെ ആരംഭിക്കുമെന്നാണ് സൂചന.
RELATED STORIES
ഇറാനിയന്‍ ആക്രമണം: പശ്ചിമേഷ്യയുടെയും ഫലസ്തീന്റെയും ഭാവിക്കുവേണ്ടിയുള്ള ...
23 Jun 2025 3:41 AM GMTനിലമ്പൂരില്‍ ആര്യാടന് ഷൗക്കത്തിന് 1239 വോട്ടിന്റെ ലീഡ്
23 Jun 2025 3:24 AM GMTരണ്ടരക്കോടി തട്ടിയ കേസ്; അസി. പോലീസ് കമ്മിഷണര്‍ക്ക് സസ്പെന്ഷന്
23 Jun 2025 3:20 AM GMTനിലമ്പൂരില്‍ വോട്ടെണ്ണല്‍ തുടങ്ങി
23 Jun 2025 2:39 AM GMTഇറാനൊപ്പം യുദ്ധത്തില്‍ ചേരുകയാണെന്ന് അന്‍സാറുല്ല
23 Jun 2025 2:26 AM GMTനിലമ്പൂരില്‍ വോട്ടെണ്ണല്‍ ഉടന്‍ തുടങ്ങും
23 Jun 2025 1:58 AM GMT