- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് കുടിവെള്ള നിരക്ക് വര്‍ധന വെള്ളിയാഴ്ച മുതല്‍ ;ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള സൗജന്യം തുടരും
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തുന്നതിനുള്ള ഉപാധി എന്ന നിലയിലാണ് കുടിവെള്ള നിരക്ക് വര്‍ധിപ്പിക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് കുടിവെള്ള നിരക്ക് വെള്ളിയാഴ്ച മുതല്‍ വര്‍ധിക്കും. അടിസ്ഥാന നിരക്കില്‍ അഞ്ച് ശതമാനം വര്‍ധനയാണ് വരുത്തുക. ഇതോടെ ഗാര്‍ഹിക ഉപഭോക്താവിന് 1000 ലിറ്ററിന് 4 രൂപ 41 പൈസയാകും. 4 രൂപ 20 പൈസയാണ് നിലവിലെ നിരക്ക്.
5000 ലിറ്റര്‍ വരെ വെള്ളത്തിന് മിനിമം നിരക്ക് 22.05 രൂപയാകും. നിലവിലേത് 21 രൂപയാണ്. പ്രതിമാസം പതിനായിരം ലിറ്ററിന് മുകളില്‍ ഉപയോഗിക്കുന്നതിന് ഏഴ് സ്ലാബ് അടിസ്ഥാനമാക്കി ബില്ലില്‍ അഞ്ച് ശതമാനം വര്‍ധനവുണ്ടാകും. ആയിരം ലിറ്ററിന് 5.51 പൈസ മുകല്‍ 15 രൂപ 44 പൈസ വരെയാണ് വര്‍ധിക്കുക.
ഇന്ധനം, പാചകവാതകം തുടങ്ങിയ അവശ്യ സാധന വിലക്കയറ്റങ്ങള്‍ക്കൊപ്പമാണ് കുടിവെള്ള നിരക്കു വര്‍ധിക്കുന്നത്. ഗാര്‍ഹിക, ഗാര്‍ഹികേതര, വ്യാവസായിക കണക്ഷനുകളിലെ എല്ലാ സ്ലാബുകളിലും അഞ്ച് ശതമാനമാണ് ജല അതോറിറ്റി നിരക്ക് വര്‍ധിപ്പിക്കുന്നത്.
പ്രതിമാസം 15,000 ലിറ്റര്‍ വരെ ഉപയോഗിക്കുന്ന ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള സൗജന്യം തുടരും. ഗാര്‍ഹികേതര ഉപഭോക്താക്കള്‍ക്ക് ആയിരം ലിറ്ററിന് 15 രൂപ 75 പൈസയായിരുന്നത് 16 രൂപ 54 രൂപയായി വര്‍ധിക്കും. വ്യാവസായിക കണക്ഷനുകള്‍ക്ക് ആയിരം ലിറ്ററിന് 44.10 രൂപയാണ് പുതിയ നിരക്ക്. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തുന്നതിനുള്ള ഉപാധി എന്ന നിലയിലാണ് കുടിവെള്ള നിരക്ക് വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം മുതലാണ് ഇത്തരത്തില്‍ നിരക്ക് വര്‍ധന ആരംഭിച്ചത്.
RELATED STORIES
അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലെത്തുമെന്ന് കായികമന്ത്രിയുടെ...
6 Jun 2025 6:32 PM GMTബംഗളൂരു ദുരന്തം; വിരാട് കോഹ്ലിക്കെതിരേ പോലിസില്‍ പരാതി
6 Jun 2025 6:23 PM GMTഇത് പുതു ചരിത്രം; ജോര്‍ദാനും ഉസ്ബെക്കിസ്ഥാനും ആദ്യമായി ലോകകപ്പിന്; ചൈന ...
6 Jun 2025 2:07 PM GMTബംഗളൂരു ദുരന്തം; കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹികളുടെ...
6 Jun 2025 2:00 PM GMTതൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇടയിലേക്ക് കാര്‍ ഇടിച്ചുകയറി; ഒരു മരണം
6 Jun 2025 1:54 PM GMTവംശഹത്യക്ക് വഴിയൊരുക്കാനോ അസമിൽ 'തോക്ക് ലൈസൻസ്'?
6 Jun 2025 12:30 PM GMT