Latest News

മയക്കുമരുന്ന് വേട്ട: എംഡിഎംഎയും എല്‍എസ്ഡി സ്റ്റാംപുകളും പിടികൂടി

മയക്കുമരുന്ന് വേട്ട: എംഡിഎംഎയും എല്‍എസ്ഡി സ്റ്റാംപുകളും പിടികൂടി
X

മലപ്പുറം: മലപ്പുറം ടൗണില്‍ നടത്തിയ പരിശോധനയില്‍ മയക്കുമരുന്നായ എം.ഡി.എം.എയും എല്‍.എസ്.ഡി സ്റ്റാമ്പുകളും പിടികൂടി. എം.ഡി.എം.എയുടെ 232 പാക്കറ്റുകളും എട്ട് എല്‍.എസ്.ഡി സ്റ്റാമ്പുകള്‍, 11 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടികൂടിയത്. മലപ്പുറം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌പെഷ്യല്‍ ആന്റി നാര്‍കോട്ടിക്‌സ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് കലാമുദ്ദീനും പാര്‍ട്ടിയുമാണ് പിടികൂടിയത്.

എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാറില്‍ കടത്തുകയായിരുന്ന 138 പാക്കറ്റ് എം.ഡി.എം.എയുമായി മലപ്പുറം പൈത്തിനിപറമ്പ് സ്വദേശി മൊടയന്‍ കാടന്‍ വീട്ടില്‍ സല്‍മാന്‍ ഫാരിസ് (24) ആണ് പിടിയിലായത്.

തുടരന്വേഷണം നടത്തിയതില്‍ ഇയാളുടെ കൂട്ടാളിയായ കൂട്ടിലങ്ങാടി സ്വദേശി കൊളപ്പറമ്പ് കളത്തിങ്ങല്‍ വീട്ടില്‍ മുഹമ്മദ് നൗശീന്‍ (23) എന്നയാളെ കൂട്ടിലങ്ങാടി കൊളപ്പറമ്പില്‍ വെച്ച് 94 പാക്കറ്റ് എം.ഡി.എം.എയും എട്ട് എല്‍.എസ്.ഡി സ്റ്റാമ്പുകള്‍, 11 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവയുമായും അറസ്റ്റ് ചെയ്തു. മുമ്പ് കേസിലകപ്പെട്ട സമയത്തെ ജയില്‍ ബന്ധങ്ങള്‍ ഉപയോഗിച്ച് മുഹമ്മദ് നൗശീന്‍ വരുത്തുന്ന വിവിധ മയക്കുമരുന്നുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പന നടത്തുന്നതായി രഹസ്യവിവരമുണ്ടായിരുന്നു.








Next Story

RELATED STORIES

Share it