Latest News

റോഡിലെ കോണ്‍ക്രീറ്റ് കട്ടകള്‍ നീക്കം ചെയ്ത് അപകടം ഒഴിവാക്കി; ഡെലിവറി ബോയിയെ ദുബൈ തൊഴില്‍ കാര്യ സ്ഥിരം സമിതി അഭിനന്ദിച്ചു

റോഡിലെ കോണ്‍ക്രീറ്റ് കട്ടകള്‍ നീക്കം ചെയ്ത് അപകടം ഒഴിവാക്കി;  ഡെലിവറി ബോയിയെ ദുബൈ തൊഴില്‍ കാര്യ സ്ഥിരം സമിതി അഭിനന്ദിച്ചു
X

ദുബൈ: അല്‍ഖൂസിലെ തിരക്കേറിയ റോഡില്‍ നിന്ന് സിമന്റ്കട്ട നീക്കം ചെയ്ത് സമൂഹമാധ്യമങ്ങളില്‍ തരംഗമായ മോട്ടോര്‍ സൈക്കിള്‍ ഡെലിവറി ബോയിയ ദുബൈ തൊഴില്‍ കാര്യ സ്ഥിരം സമിതി അഭിനന്ദിച്ചു.സമൂഹത്തിന് ആകമാനം മാതൃകാപരമായ പ്രവര്‍ത്തി നിര്‍വഹിച്ച പാക്കിസ്താന്‍ സ്വദേശിയായ ഡെലിവറി ബോയ് അബ്ദുല്‍ ഗഫൂറിനെ ജബല്‍ആലി ഓഫീസിലേക്ക് ക്ഷണിച്ചാണ് വകുപ്പ് പ്രത്യേകം അഭിനന്ദിച്ചത്.

ദുബൈ പെര്‍മന്റ് കമ്മിറ്റി ഓഫ് ലബേര്‍സ് അഫയേഴ്‌സിന്റെ ചെയര്‍മാനും ജിഡിആര്‍എഫ്എഡി അസിസ്റ്റന്റ് ഡയറക്ടറുമായ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സൂറുര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രത്യേക സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു.

നന്മ അടയാളപ്പെടുത്തിയ അബ്ദുല്‍ ഗഫൂറിന്റെ പ്രവര്‍ത്തി സമൂഹത്തിന് വലിയ സന്ദേശമാണ് നല്‍കിയത്. സാമൂഹ്യ ഉത്തരവാദിത്വത്തിന്റെ ഉത്തമ ഉദാഹരണമാണ് മറ്റുള്ളവരുടെ സുരക്ഷ കണക്കിലെടുത്ത് റോഡിലുള്ള തടസം നിക്കാന്‍ സ്വയം സന്നദ്ധനായി മുന്നോട്ട് വന്നതെന്ന് മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ പ്രവര്‍ത്തിയെ ദുബൈ തൊഴില്‍ കാര്യ സ്ഥിരം സമിതി ആദരവോടെ മാനിക്കുന്നുവെന്ന് ചടങ്ങില്‍ മേജര്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു.

ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഇദ്ദേഹത്തെ നേരില്‍ കണ്ട് പ്രശംസിച്ചിരുന്നു.റോഡില്‍ യാത്രക്കാര്‍ക്ക് തടസ്സമായി കിടന്ന കോണ്‍ക്രീറ്റ് കട്ടകള്‍ ഗഫൂര്‍ നീക്കം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു . തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഷെയ്ഖ് ഹംദാന്‍ അബ്ദുള്‍ ഗഫൂറിനെ പ്രശംസിച്ച് രംഗത്തെത്തിയതാണ് വീഡിയോ ഏറെ ശ്രദ്ധ നേടുന്നത്.ഏറെ നന്മയുളള ഈ പ്രവൃത്തി പ്രശംസനീയമാണെന്നാണ് ഷെയ്ഖ് ഹംദാന്‍ ട്വീറ്റ് ചെയ്തത്. കൂടാതെ ഗഫൂറിനെ ബന്ധപ്പെടാനുളള കൂടുതല്‍ വിവരങ്ങളും അദ്ദേഹം ട്വീറ്റിലൂടെ പൊതുജനങ്ങളോട് ആവശ്യപ്പെട്ടുരുന്നു. 'ദുബായിലെ നന്മയുളള ഈ പ്രവൃത്തി പ്രശംസനീയമാണ്. ആരെങ്കിലും എന്നെ ഈ മനുഷ്യനിലേക്ക് എത്തിക്കുമോ?', എന്നാണ് ഷെയ്ഖ് ഹംദാന്‍ അന്ന് ട്വീറ്റ് ചെയ്തത്. ട്വീറ്റിന് പിന്നാലെ തന്നെ ഷെയ്ഖ് ഹംദാന്‍ തന്റെ സോഷ്യല്‍ മീഡിയയിലുടെ ഗഫൂറിനെ കണ്ടെത്തിയതായി അറിയിച്ചു. ഈ സമയത്തു രാജ്യത്തിന് പുറത്തായിരുന്നു ശൈഖ് ഹംദാന്‍ ദുബായില്‍ തിരിച്ചെത്തിയപ്പോള്‍ ഡെലിവെറി ബോയിയെ നേരില്‍ കാണുകയും ചെയ്തു.

Next Story

RELATED STORIES

Share it