- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാന പോലിസ് മേധാവി അനില്‍കാന്തിന്റെ കാലാവധി രണ്ട് വര്‍ഷത്തേക്ക് നീട്ടി
ഹര്‍ഷദ് വി ഹമീദിനെ സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ കേസുകള്‍ വാദിക്കുന്നതിനുള്ള സ്റ്റാന്‍ഡിങ് കൗണ്‍സിലായി നിയമിക്കും
തിരുവനന്തപുരം: സംസ്ഥാന പോലിസ് മേധാവി അനില്‍കാന്തിന്റെ കാലാവധി രണ്ട് വര്‍ഷത്തേക്ക് നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
31.01.2022ന് വിരമിക്കുന്ന ഡിജിപി അനില്‍ കാന്തിന്റെ സേവന കാലാവധി അദ്ദേഹം ചുമതലയേറ്റ 01.07.2021 മുതല്‍ രണ്ടു വര്‍ഷത്തേക്ക് നീട്ടിനല്‍കാന്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
മത്സ്യത്തൊഴിലാളി അനുബന്ധ തൊഴിലാളി കുടുംബങ്ങള്‍ക്ക് ധനസഹായം
കടലില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയതു മൂലം തൊഴില്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി അനുബന്ധ തൊഴിലാളി കുടുംബങ്ങള്‍ക്ക് ധനസഹായം അനുവദിക്കാന്‍ തീരുമാനിച്ചു.
2021 ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ കനത്ത മഴയെത്തുടര്‍ന്ന് 26 ദിവസം തൊഴില്‍ നഷ്ടമായിരുന്നു. ഇത് കണക്കിലെടുത്ത് 1,59,481 കുടുംബങ്ങള്‍ക്ക്, കുടുംബമൊന്നിന് 3,000 രൂപ വീതം ധനസഹായം അനുവദിക്കും. നിലവില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 47.84 കോടി അനുവദിക്കാനാണ് തീരുമാനിച്ചത്.
കെഡിസ്‌ക് പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം
അഭ്യസ്തവിദ്യരായ തൊഴിലില്ലാത്തവര്‍ക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിന് കെഡിസ്‌കിനു കീഴിലുള്ള കേരള നോളജ് ഇക്കോണമി മിഷന്‍ നടപ്പാക്കുന്ന പദ്ധതിരേഖ തത്വത്തില്‍ അംഗീകരിക്കാന്‍ തീരുമാനിച്ചു. 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ് പദ്ധതി. വിശദ പദ്ധതി റിപോര്‍ട്ട് തയ്യാറാക്കുകയും നടപടിക്രമങ്ങള്‍ പാലിച്ച് സര്‍ക്കാരിന്റെ അംഗീകാരം നേടുകയും ചെയ്യണം. ബജറ്റ് തുകയ്ക്ക് പുറമെയുള്ള ധനകാര്യ വിഹിതം കണ്ടെത്തുന്നതിന് ലോക ബാങ്ക്, ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക്, ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷന്‍ എന്നിവരുമായി ധനസമാഹരണ മാര്‍ഗ്ഗങ്ങള്‍ ആരായാനും ധനകാര്യവകുപ്പിന്റെ അംഗീകാരത്തോടെയും കേന്ദ്ര ധനകാര്യവകുപ്പിന്റെ അനുമതിയോടെയും പ്രാഥമിക കൂടിയാലോചന ആരംഭിക്കാനുമുള്ള കെഡിസ്‌കിന്റെ അഭ്യര്‍ത്ഥന അംഗീകരിക്കാനും തീരുമാനിച്ചു.
തസ്തിക സൃഷ്ടിച്ചു
കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സ് സ്റ്റഡീസില്‍ ഡയറക്ടര്‍, പ്രഫസര്‍, അസോസിയേറ്റ് പ്രഫസര്‍, അസിസ്റ്റന്റ് പ്രഫസര്‍ എന്നിവയുടെ ഓരോ തസ്തിക വീതം സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
ലാന്റ് റവന്യൂ വകുപ്പ് പുനഃസംഘടനയുടെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതും 31.03.2021 വരെ തുടര്‍ച്ചാനുമതിയില്‍ പ്രവര്‍ത്തിച്ചു വരുന്നതുമായ 1,244 താത്ക്കാലിക തസ്തികകള്‍ 01.04.2021 മുതല്‍ സ്ഥിരം തസ്തികകളാക്കി മാറ്റാന്‍ തീരുമാനിച്ചു.
സുപ്രീംകോടതി സ്റ്റാന്‍ഡിങ് കൗണ്‍സില്‍
ഹര്‍ഷദ് വി ഹമീദിനെ സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ കേസുകള്‍ വാദിക്കുന്നതിനുള്ള സ്റ്റാന്‍ഡിങ് കൗണ്‍സിലായി നിയമിക്കാന്‍ തീരുമാനിച്ചു.
സര്‍ക്കാര്‍ ഗ്യാരന്റി
കേരള കരകൗശല വികസന കോര്‍പറേഷന് കേരള ബാങ്കില്‍ നിന്നും വായ്പ ലഭിക്കുന്നതിന് ആവശ്യമായ 5 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരന്റി അനുവദിക്കാന്‍ തീരുമാനിച്ചു.
നിയമപരിഷ്‌കരണ കമ്മീഷന്‍ റിപോര്‍ട്ടിന് അംഗീകാരം
കേരള നിയമപരിഷ്‌ക്കരണ കമ്മീഷന്റെ 15ാമത് റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കാന്‍ തീരുമാനിച്ചു. 2021 ലെ കേരള റദ്ദാക്കലും ഒഴിവാക്കലും ബില്ലിലെ നിര്‍ദ്ദേശങ്ങള്‍ ഭേദഗതികളോടെ അംഗീകരിച്ചു.
ചട്ടം രൂപീകരിക്കും
കേരള ബഡ്‌സ് ആക്ട് സെക്ഷന്‍ 38 (1) പ്രകാരം കേരള ബാനിങ് ഓഫ് അണ്‍ റഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീം ചട്ടങ്ങള്‍ 2021 രൂപീകരിക്കാന്‍ തീരുമാനിച്ചു.
RELATED STORIES
സുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMT