- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിളപ്പില്ശാലയില് ഡിവൈഎഫ്ഐ പ്രവര്ത്തകര് എസ്ഡിപിഐ കൊടിമരം നശിപ്പിച്ചു; പ്രതിഷേധവുമായി എസ്ഡിപിഐ
കൊടിമരം തകര്ത്ത ഡിവൈഎഫ്ഐ നേതാവ് രതീഷ് ഉള്പ്പെടെയുള്ളവര്ക്കെതിരേ എസ്ഡിപിഐ പ്രവര്ത്തകര് പോലിസില് പരാതി നല്കി

തിരുവനന്തപുരം: വിളപ്പില്ശാല പഞ്ചായത്ത് പടവന്കോട് ബ്രാഞ്ച് ഓഫിസിന് മുന്നില് സ്ഥാപിച്ചിരുന്ന എസ്ഡിപിഐ കൊടിമരം ഡിവൈഎഫ്ഐ പ്രവര്ത്തകര് നശിപ്പിച്ചു. കൊടിമരം നശിപ്പിച്ച രതീഷ് ഉള്പ്പെടെയുള്ള ഡിവൈഎഫ്്ഐ പ്രവര്ത്തകരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടു എസ്ഡിപിഐ വിളപ്പില്ശാലയില് പ്രതിഷേധ പ്രകടനം നടത്തി.
ഡിവൈഎഫ്ഐ പൊതുസമ്മേളനത്തിന്റെ ഭാഗമായി നടന്ന യുവജനപ്രകടനത്തില് എസ്ഡിപിഐ പ്രവര്ത്തകരെ അധിക്ഷേപിച്ച് പ്രകോപനമുദ്രാവാക്യം വിളിച്ചു. പ്രകടനം എസ്ഡിപിഐ ഓഫിസിന് മുന്നിലെത്തിയപ്പോള് പ്രകോപന മുദ്രാവാക്യത്തിനെതിരേ എസ്ഡിപിഐ അനുഭാവികളും നാട്ടുകാരും രംഗത്ത് വന്നു. പ്രകോപന മുദ്രാവാക്യം വിളിച്ച് നാട്ടില് സംഘര്ഷമുണ്ടാക്കാനുള്ള പരിപാടിയുടെ ഭാഗമാണ് ഇത്തരം മുദ്രാവാക്യമെന്നും അധിക്ഷേപ മുദ്രാവാക്യം വിളി നിര്ത്തണമെന്നും അവര് ആവശ്യപ്പെട്ടു.
എന്നാല് മനപ്പൂര്വം അക്രമം നടത്താന് പദ്ധതിയിട്ട് വന്ന ഡിവൈഎഫ്ഐ പ്രവര്ത്തകരില് ചിലര് കൊടിമരത്തിന് നേരെ തിരിയുകയായിരുന്നു. കൊടിമരം നശിപ്പിക്കുന്നതില് നിന്ന് ഡിവൈഎഫ്ഐ പ്രവര്ത്തകരെ നാട്ടുകാര് പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും നടന്നില്ല. എസ്ഡിപിഐയുടെ കൊടിമരം തകര്ക്കുന്നുവെന്ന വാര്ത്ത പ്രചരിച്ചതോടെ നിരവധി എസ്ഡിപിഐ പ്രവര്ത്തകര് സ്ഥലത്ത് തടിച്ചു കൂടി. കൊടിമരം തകര്ത്ത ഡിവൈഎഫ് ഐ പ്രവര്ത്തകന് രതീഷ് ഉള്പ്പെടെയുള്ളവര്ക്കെതിരേ എസ്ഡിപിഐ പ്രവര്ത്തകര് പോലിസില് പരാതി നല്കി. ഡിവൈഎഫ്ഐ പ്രവര്ത്തകരെ അക്രമിക്കാന് ശ്രമിച്ചെന്നാരോപിച്ച് ഡിവൈഎഫ്ഐ പ്രവര്ത്തകരും വിളപ്പില്ശാല പോലിസില് പരാതിപ്പെട്ടു.
കൊടിമരം തകര്ത്ത ഡിവൈഎഫ്ഐ പ്രവര്ത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പ്രവര്ത്തകര് വിളപ്പില്ശാല പഞ്ചായത്തില് പ്രതിഷേധ പ്രകടനം നടത്തി. സംഘര്ഷസാധ്യത കണക്കിലെടുത്ത് പോലിസ് സംഘം സ്ഥലത്ത് കാംപ് ചെയ്യുന്നുണ്ട്.
RELATED STORIES
ഹജ്ജ് തീര്ത്ഥാടത്തിന് പോവേണ്ടിയിരുന്ന വയോധികന് വാഹനാപകടത്തില്...
11 May 2025 2:00 PM GMTപത്മനാഭസ്വാമി ക്ഷേത്രത്തില്നിന്ന് കാണാതായ സ്വര്ണം കണ്ടെത്തി
11 May 2025 1:49 PM GMTഇടുക്കിയില് യുവാവിനെ കാറിനുള്ളില് മരിച്ചനിലയില് കണ്ടെത്തി; കാറില്...
11 May 2025 1:42 PM GMT''രാജ്യദ്രോഹി, ചതിയന്''; വെടിനിര്ത്തലിന് പിന്നാലെ വിക്രം...
11 May 2025 1:26 PM GMTമരം ഒടിഞ്ഞുവീഴുന്നത് അറിഞ്ഞ് സഹോദരിയെ രക്ഷിക്കാനെത്തിയ ഏഴുവയസുകാരി...
11 May 2025 1:05 PM GMTവടകരയിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് നാലു മരണം
11 May 2025 11:43 AM GMT