Latest News

ഇ എന്‍ മുഹമ്മദ് മൗലവി അന്തരിച്ചു

ഇ എന്‍ മുഹമ്മദ് മൗലവി അന്തരിച്ചു
X

കോഴിക്കോട്: പ്രമുഖ ഹദീസ്, ഫിഖ്ഹ് പണ്ഡിതനും തലമുറകളുടെ ഗുരുനാഥനുമായ ഇ എന്‍ മുഹമ്മദ് മൗലവി (78) നിര്യാതനായി. ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ കോളജ് പ്രിന്‍സിപ്പല്‍, ശാന്തപുരം ഇസ്‌ലാമിയ കോളജ്, കണ്ണൂര്‍ കാട്ടാമ്പള്ളി ഐനുല്‍ മആരിഫ്, വെള്ളിമാടുകുന്ന് ദഅ് വ കോളജ്, വാടാനപ്പള്ളി ഇസ്‌ലാമിയ കോളജ്, പടന്ന ഐ.സി.ടി തുടങ്ങിയ സ്ഥാപനങ്ങളില്‍ അധ്യാപകനായും വിവിധ പള്ളികളില്‍ ഖത്തീബുമായും സേവനമനുഷ്ഠിച്ചിരുന്നു. ദാറുല്‍ ഉലൂം ദയൂബന്ദ്, നദ്‌വത്തുല്‍ ഉലമ ലഖ്‌നോ എന്നിവിടങ്ങളിലായിരുന്നു ഉപരിപഠനം.

ചെറുവാടി അന്നദ് വത്തുല്‍ ഇസ്‌ലാഹിയ, കൊടിയത്തൂര്‍ ഏരിയ ഇസ്‌ലാമിക് സ്റ്റഡി സര്‍ക്കിള്‍, വലിയപറമ്പ് അല്‍ ഫലാഹ് ട്രസ്റ്റ് എന്നിവയുടെ ചെയര്‍മാനായിരുന്നു. ഭാര്യ: പരേതയായ എം ടി മൈമൂന തോട്ടത്തില്‍ (വാഴക്കാട്). പിതാവ്: പരേതനായ പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ ഏഴിമല അഹമ്മദ് മുസ്‌ല്യാര്‍. മാതാവ്: പരേതയായ കുഞ്ഞിപാത്തുമ്മ തോട്ടത്തില്‍ (വാഴക്കാട്).

മക്കള്‍: അഹമ്മദ് മുഹ്‌സിന്‍, ഇ എന്‍ അബ്ദുറസാഖ് (ജമാഅത്തെ ഇസ്‌ലാമി കൊടിയത്തൂര്‍ ഏരിയ പ്രസിഡന്റ്), ഇ എന്‍ അബ്ദുല്‍ ഗഫാര്‍ (ഖത്തര്‍), ഇ എന്‍ അബ്ദുല്‍ ഹഖ് (ഖത്തര്‍), ഇ എന്‍ ഫസലുറഹ്മാന്‍ (കൊടിയത്തൂര്‍ വാദി റഹ്മ ഇംഗ്ലീഷ് സ്‌കൂള്‍), ഇ എന്‍ അയൂബ്, ഹമീദാബീഗം, ഹബീബ. മരുമക്കള്‍: റസാഖ് വഴിയോരം (വെസ്റ്റ് കൊടിയത്തൂര്‍), ഹംസ ചുള്ളിക്കുളവന്‍ (നാരോക്കാവ്, എടക്കര), താജുന്നിസ (അധ്യാപിക എയുപി സ്‌കൂള്‍ കുമ്മനാട്, മാനന്തവാടി), നജ്‌വ (തിരുത്തിയാട്), സനിയ്യ (പുളിക്കല്‍), നജ്‌ല (പുളിക്കല്‍), ബാസില (കീഴുപറമ്പ്), നസീഹ (കുനിയില്‍).

സഹോദരങ്ങള്‍: പരേതനായ ഇ എന്‍ മഹ്മൂദ് മുസ്‌ല്യാര്‍, ഇ എന്‍ അബ്ദുല്ല മൗലവി, ഇ എന്‍ ഇബ്രാഹിം മൗലവി, ഇ എന്‍ അബ്ദുല്‍ ഹമീദ്, ഇ എന്‍ അബ്ദുല്‍ ജലീല്‍, ഇ എന്‍ അബ്ദുറഹ്മാന്‍, ഇ എന്‍ ആയിഷ (വിളയില്‍). മയ്യിത്ത് നമസ്‌കാരം ശനിയാഴ്ച രാത്രി 8.30ന് ചെറുവാടി മുള്ളന്‍മടക്കല്‍ ജുമുഅത്ത് പള്ളിയില്‍.

Next Story

RELATED STORIES

Share it