- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജീവ് ചന്ദ്രശേഖര്‍ സ്വത്ത് വിവരം മറച്ചുവെച്ചെന്ന പരാതി; തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കും

തിരുവനന്തപുരം: തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ സ്വത്ത് വിവരം മറച്ചുവെച്ചെന്ന പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കും. കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ വിവരങ്ങള്‍ പരിശോധിക്കാന്‍ പ്രത്യക്ഷ നികുതി ബോര്‍ഡിനോട് കമ്മീഷന്‍ നിര്‍ദേശം നല്‍കി. എല്‍ഡിഎഫും രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നല്‍കിയിരുന്നു.
യഥാര്‍ഥ സ്വത്തിന്റെ വിവരം മറച്ചുവെച്ചെന്ന ആരോപണമാണ് എല്‍ഡിഎഫും യുഡിഎഫും ഉയര്‍ത്തുന്നത്. ഇതിനെതിരേ സുപ്രിംകോടതി അഭിഭാഷകയും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ അവനി ബെന്‍സലും തലസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വവും നേരത്തേ തിരഞ്ഞെടുപ്പുകമ്മീഷന് പരാതി നല്‍കിയിരുന്നു. ഞായറാഴ്ച ഇടതുമുന്നണിയും പരാതിയുമായി കമ്മീഷനെ സമീപിക്കുകയുണ്ടായി.
രാജ്യസഭാംഗമായിരുന്ന രാജീവ് ചന്ദ്രശേഖര്‍, 2021-22ല്‍ 680 രൂപയും 2022-23ല്‍ 5,59,200 രൂപയുമാണ് നികുതി നല്‍കേണ്ട വരുമാനമായി കാണിച്ചിരിക്കുന്നത്. വിവിധ കമ്പനികളുള്ള രാജീവ് ജോലിയായി പറഞ്ഞിരിക്കുന്നത് സാമൂഹികപ്രവര്‍ത്തനമാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷനുള്ള പരാതിയില്‍ അവനിയും കോണ്‍ഗ്രസും ചൂണ്ടിക്കാട്ടിയത്.
എന്നാല്‍, രാജീവിന്റെ പത്രിക വരണാധികാരി അംഗീകരിച്ചതിനാല്‍ ഇനി ഇടപെടാനാകില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആദ്യം സ്വീകരിച്ച നിലപാട്. തിരഞ്ഞെടുപ്പിനുശേഷം ഹൈക്കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കിയിരുന്നു. പിന്നീടാണ് പരാതി പരിശോധിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
രാജീവ് ചന്ദ്രശേഖറിന്റെ സ്വത്തുവിവരം (സത്യവാങ്മൂലത്തില്‍ പറഞ്ഞത്)
കൈവശമുള്ള തുക.....................52,761 രൂപ
ഭാര്യയുടെ കൈവശം...............7,60,420 രൂപ
വിവിധ ബാങ്കുകളില്‍ രാജീവിന് സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലുള്ള നിക്ഷേപം..........................................10,38,39,637 രൂപ
ഭാര്യയുടെ ബാങ്ക് നിക്ഷേപം...60,55,835 രൂപ
10,000 രൂപ വിലയുള്ള 1942 മോഡല്‍ റെഡ് ഇന്ത്യന്‍ സ്‌കൗട്ട് മോട്ടോര്‍ ബൈക്ക്
രാജീവിന്റെ പക്കലുള്ള സ്വര്‍ണം, വെള്ളി ആഭരണങ്ങളുടെ മൂല്യം........3,25,84,054 രൂപ
ഭാര്യയുടെ കൈവശമുള്ള സ്വര്‍ണാഭരണങ്ങളുടെ മൂല്യം........................3,59,83,244 രൂപ
രാജീവ് ചന്ദ്രശേഖറുടെ വായ്പ/ബാധ്യത .......................................19,41,92,894 രൂപ
ഭാര്യയുടെ ബാധ്യത.............1,63,43,972 രൂപ
ബെംഗളൂരുവില്‍ രാജീവിന്റെ ഭൂമിമൂല്യം.................................................14.4 കോടി രൂപ
RELATED STORIES
കൊല്ലത്ത് മദ്യലഹരിയില്‍ കത്തിക്കുത്ത്; ഒരാള്‍ മരിച്ചു
29 March 2025 4:48 PM GMTവഖ്ഫ് നിയമഭേദഗതി ബില്ലിന് അനുകൂലമായി കേരളത്തില്‍ നിന്നുള്ള എംപിമാര്‍...
29 March 2025 3:54 PM GMT'എംപുരാനെ കത്തിക്കു'മെന്ന് ഹനുമാന് സേന
29 March 2025 3:50 PM GMTഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ ഈദുല്‍ ഫിത്വര്‍; ഒമാനില്‍...
29 March 2025 3:38 PM GMTആരാധകര്‍ക്ക് ഞെട്ടല്‍; വിഘ്നേഷ് പുത്തൂരിനെ ഒഴിവാക്കി മുംബൈ സ്ക്വാഡ്; ...
29 March 2025 3:27 PM GMTറമദാനില്‍ മുസ്ലിം പള്ളിയില്‍ നമസ്കരിച്ച് ഹിന്ദു ബിസിനസുകാരന്;...
29 March 2025 3:15 PM GMT